അവധിക്കാലം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പോകും. മേയ് മാസം പകുതിയോടെ പല സ്കൂളുകളിലും അവധിക്കാല ക്ലാസുകൾക്കു തുടക്കമാകുമെന്നതിനാൽ കിട്ടുന്ന സമയത്ത് കഴിവതും യാത്രകൾ പോകുവാനുള്ള തയ്യാറെടുപ്പിലാകും കുട്ടികളും മുതിർന്നവരും. അത് മാത്രമല്ല, ഈ ചൂടിൽ തണുപ്പിക്കുന്ന മൂന്നാറും വാഗമണ്ണും വയനാടും പോലുള്ള ഇടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇരട്ടി സന്തോഷം ലഭിക്കുകയും ചെയ്യും. ഇതൊക്കെ മുന്നിൽക്കണ്ട്, ഏപ്രില് മാസത്തിലെ കിടിലൻ യാത്രകള്‍ക്കു തുടർച്ചായി നെയ്യാറ്റിൻകര കെഎസ്ആർടിസി നിരവധി യാത്രകളാണ് മേയിലും സംഘടിപ്പിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളം പൊന്മുടി, ഗവി, വാഗമൺ, വയനാട്, കുമരകം, വണ്ടർ ലാ തുടങ്ങിയ ഇടങ്ങളിലേക്കും കന്യാകുമാരി, തൃപ്പരപ്പ്, വട്ടക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കും മേയ് മാസ യാത്രകൾ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ ചിലവിൽ സ്വപ്ന യാത്രകൾ സ്വന്തമാക്കാം എന്നതാണ് നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്‍ വിനോദ യാത്രയുടെ പ്രത്യേകത. മേയ് മാസത്തിലെ യാത്രകൾ ഏതൊക്കെയാണെന്നു നോക്കാം

1. കപ്പുകാട്-പൊന്മുടി യാത്ര
നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്‍ മേയ് മാസത്തിലെ ആദ്യ യാത്രയാണ് കപ്പുകാട്- പൊന്മുടി യാത്ര. ഇത് കൂടാതെ മേയ് 13, 28 തിയതികളിലും ഈ യാത്ര സംഘടിപ്പിക്കുന്നു. 550 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഫോൺ നമ്പർ- 6282 674645.
2. സൂര്യാംശു ബോട്ടിങ്
എറണാകുളത്തെ ദ്വീപുകളുടെ ഭംഗി ആസ്വദിക്കുവാൻ സാധിക്കുന്ന യാത്രയാണ് സൂര്യാംശു ബോട്ടിങ്, ഇവിടുത്തെ കായല്‍ത്തീരങ്ങളും ഗ്രാമീണ ജീവിതങ്ങളും കാഴ്ചകളും കണ്ട്, നാടൻ ഭക്ഷണം കഴിച്ച് രസകരമായ അനുഭവം സമ്മാനിക്കുന്ന യാത്രയാണിത്. മേയ് 7 ന് പോകുന്ന ഏകദിന യാത്രയുടെ ടിക്കറ്റ് നിരക്ക് അറിയുവാനും ബുക്കിങ്ങിനും നേരിട്ട് ബന്ധപ്പെടാം. ഫോൺ നമ്പർ - 9846067232
3. ഗവി- പരുന്തുംപാറ യാത്ര
ഗവിയുടെ കാനനക്കാഴ്ചകളിലേക്ക് പോകുവാൻ ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. ഒരൊറ്റ ദിവസത്തിൽ ഇവിടുത്തെ കാഴ്ചകൾ പരിചയപ്പെടുവാനുള്ള അവസരമാണ് ഗവി- പരുന്തുംപാറ യാത്ര നല്കുന്നത്. മേയ് 12ന് പുറപ്പെടുന്ന യാത്രയ്ക്ക് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഫോൺ നമ്പർ 9539801011
4. മൂന്നാർ യാത്ര
നാടു മുഴുവനും ചൂടിൽ വിയർത്തു നിൽക്കുമ്പോൾ മൂന്നാറിന്‍റെ കുളിരിലേക്കുള്ള യാത്രയാണ് മേയ്13,14 തിയതികളിലായി നടത്തുന്നത്. ഇവിടുത്തെ പ്രധാന കാഴ്ചകളിലേക്കെല്ലാം കൊണ്ടുപോകുന്ന യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 2500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും ഫോൺ നമ്പർ 9539801011.

5. മാമലക്കണ്ടം-മൂന്നാർ യാത്ര
ഇത് കൂടാതെ മാമലക്കണ്ടം വഴിയും ഒരു മൂന്നാർ യാത്ര പോകുന്നു. മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് കയറി രണ്ടു ദിവസം ചിലവഴിക്കുന്ന യാത്രയാണിത്. ജംഗിൾ സഫാരിയുടെ അനുഭവം കൂടി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മേയ് 26,27 തിയതികളിൽ നടക്കുന്ന യാത്രയ്ക്ക് 2500 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9539801011
6. ദ്വിദിന വാഗമൺ യാത്ര
ഡിജെ പാർട്ടി, ഓഫ് റോഡ് ജീപ്പ്സഫാരി, വ്യൂ പോയിന്‍റുകൾ, പൈൻ ഫോറസ്റ്റ് എന്നിങ്ങനെ വ്യത്യസ്തതകളിലേക്കാണ് ദ്വിദിന വാഗമൺ യാത്രയക്ക് നെയ്യാറ്റിൻകര കെഎസ്ആർടിസി സഞ്ചാരികളെ ക്ഷണിക്കുന്നത്. മേയ് 13.14 തിയതികളിലായി നടത്തുന്ന യാത്രയ്ക്ക് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 2950 രൂപയാണ്. കൂടുതല്‍ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9497849282
7. നെഫിർറ്റിറ്റി ആഢംബര കപ്പൽ യാത്ര
അറബിക്കടലിലെ കാഴ്ചകള്, ആഢംബര കപ്പൽ യാത്രാനുഭവം. മതിയാകുവോളം ഭക്ഷണം, ഡിജെ പാർട്ടി, കളിയിടങ്ങൾ, നൃത്തം, സംഗീതം അങ്ങനെ ഒരു പകല്‍ അടിച്ചുപൊളിക്കുവാൻ വേണ്ടതെല്ലാം നല്കുന്ന ഒരു യാത്രയാണ് കൊച്ചിയിലെ നെഫര്‍റ്റിറ്റി ആഢംബര കപ്പൽ യാത്ര. ഈജിപ്ഷ്യൻ തീമിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മേയ് 14ന് പുറപ്പെടുന്ന യാത്രയിൽ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 3800 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ നമ്പർ - 9846067232.
8. വയനാട് യാത്ര
വയനാട് ചുരം കയറി ഇവിടുത്തെ കാഴ്ചകളിലേക്ക് ഒരുക്കുന്ന വയനാട് ടൂർ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഒന്നാണ്. ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എടക്കൽ ഗുഹ, ജംഗിൾ സഫാരി, പഴശ്ശി കുടീരം തുടങ്ങിയ കാഴ്ചകളാണ് ഈ യാത്രയിൽ കാണുന്നത്. മേയ് 18,19, 20 തിയതികളിലായി നടത്തുന്ന യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക് 4400 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ നമ്പർ -9074639043.

9. കുമരകം ഹൗസ് ബോട്ടിങ്
ലോക സഞ്ചാരികളെ ആകർഷിക്കുന്ന കുമരകം കാഴ്ചകളിലേക്കും നെയ്യാറ്റിൻകരയിൽ നിന്ന് യാത്ര സംഘടിപ്പിക്കുന്നു. ഹൗസ് ബോട്ടിലെ ഒരു ദിവസ യാത്രയ്ക്ക് 1400 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. മേയ് 21 ആണ് യാത്രാ തിയതി. കൂടുതല്‍ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9497849282.
10. ഗവി, കുമളി, കമ്പം, തേനി
മേയ് അവസാന വാരം ഒരു നീണ്ട യാത്ര തന്നെ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പോകുവാൻ പറ്റിയ യാത്രയാണ് ഗവി, കുമളി, കമ്പം, തേനി വഴിയുള്ള രണ്ട് ദിവസ യാത്ര. ടിക്കറ്റ് നിരക്ക്, ഭക്ഷണം, താമസം, ക്യാംപ് ഫയർ, ജീപ്പ് സഫാരി എന്നിവ ഉൾപ്പെടെ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 4850 രൂപ.
കൂടുതല്‍ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9497849282.

ഈ യാത്രകൾ കൂടാതെ മേയ് 27ന് മൺറോ തുരുത്ത് - സാമ്പ്രാണിക്കൊടി യാത്ര നടത്തും. 1010 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9497849282.
മേയ് 28ന് ഏകദിന വണ്ടര്‍ ലാ യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ നമ്പർ - 9846067232.
മേയ് 28ന് തന്നെ കന്യാകുമാരി, തൃപ്പരപ്പ്, വട്ടക്കോട്ട ഏകദിന യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 600 രൂപ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ നമ്പർ - 9946263153.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














