Search
  • Follow NativePlanet
Share
» »ഓണം യാത്രകൾ കളറാക്കാം,കെഎസ്ആർടിസിയിൽ ബജറ്റിനുള്ളിൽ പോയിവരാം! ലിസ്റ്റിൽ ഗവിയും മൂന്നാറും റാണിപുരവും..

ഓണം യാത്രകൾ കളറാക്കാം,കെഎസ്ആർടിസിയിൽ ബജറ്റിനുള്ളിൽ പോയിവരാം! ലിസ്റ്റിൽ ഗവിയും മൂന്നാറും റാണിപുരവും..

ഓണത്തിന്‍റെ അവധി അടുക്കാറായതോടെ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളും സജീവമായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇഷ്ടംപോലെ യാത്രകളാണ് എല്ലാ ഡിപ്പോകളിൽ നിന്നും ഇത്തവണത്തെ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ കഴിച്ച് വിശ്രമിക്കുന്ന സമയത്ത് ഒരു യാത്ര പോയാലോ എന്നു തോന്നിയാൽ അതിനു പറ്റിയ യാത്രകൾ വരെ ഡിപ്പോകൾ പ്ലാൻ ചെയ്തിട്ടുണ്ട്.

കണ്ണൂർ കെഎസ്ആർടിസിയുടെ നേതൃത്വത്തിലും ഓണത്തിന്‍റെ ഭാഗമായി നിരവധി യാത്രകളാണ് സംഘടിപ്പിക്കുന്നത്. അതും ആരും പോകാൻ കൊതിക്കുന്ന മൂന്നാറും വാഗമണ്ണും റാണിപുരവും ഗവിയുമെല്ലാം പട്ടികയിലുണ്ട്. ഓഗസ്റ്റ് അവസാന ആഴ്ച മുതൽ രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന പാക്കേജുകൾക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നും ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇതാ ഓരോ പാക്കേജുകളെക്കുറിച്ചും വിശദമായി വായിക്കാം.

Kannur KSRTC Onam Tour

വാഗമൺ-മൂന്നാർ യാത്ര- ഓഗസ്റ്റ് 25,30

ഓഗസ്റ്റ് 25,30 എന്നീ തിയതികളിൽ ആണ് കണ്ണൂരിൽ നിന്നുള്ള ഓണത്തോട് അനുബന്ധിച്ചുള്ള മൂന്നാർ യാത്ര നടത്തുന്നത്. വൈകിട്ട് ഏഴു മണിയോടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെയോടെ വാഗമണ്ണിലെത്തും. ഇവിടെ ഓഫ്റോഡ് സഫാരിയും ബസിൽ സൈറ്റ് സീയിങ്ങും കഴിഞ്ഞ ശേഷം രാത്രി ഹോട്ടലിൽ ക്യാംപ് ഫയർ ഒരുക്കിയിട്ടുണ്ട്. തുടർന്ന് രണ്ടാമത്തെ ദിവസം രാവിലെ മൂന്നാറിലേക്ക് തിരിക്കും.

മൂന്നാറിൽ ച​തു​രം​ഗ​പാ​റ വ്യൂ ​പോ​യി​ന്‍റ്, ആ​ന​യി​റ​ങ്ങ​ൽ ഡാം, ​മ​ലൈ ക​ള്ള​ൻ ഗുഹ, ഗ്യാപ് റോഡ് വ്യൂ പോയിന്‍റ് , ഓറഞ്ച് ഗാർഡൻ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. തുടർന്ന് രാത്രിയോടെ മൂന്നാറിൽ നിന്ന് യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ കണ്ണൂരിൽ എത്തിച്ചേരും.

Munnar KSRTC Trip

മൂന്നാർ യാത്ര-ഓഗസ്റ്റ് 25,30

ഓഗസ്റ്റ് 25,30 എന്നീ തിയതികളിൽ തന്നെയാണ് മൂന്നാറിലേക്കുള്ള യാത്രയും നടത്തുന്നത്. വൈകിട്ട് ആറു മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൂന്നാറിലെത്തും. ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്ക്, എ​ക്കോ പോ​യി​ന്‍റ്, ബൊ​ട്ടാ​ണി​ക്ക​ൽ ഗാർഡൻ, ഫ്ല​വ​ർ ഗാ​ർ​ഡ​ൻ, ഷൂ​ട്ടി​ങ് പോ​യി​ന്റ്, മാ​ട്ടു​പ്പെ​ട്ടി ഡാം ​എന്നിവിടങ്ങള്‍ ആദ്യ ദിവസം സന്ദർശിക്കും.

അന്ന് രാത്രി മൂന്നാറിൽ തങ്ങി പിറ്റേന്ന് രാവിലെ ച​തു​രം​ഗ​പാ​റ വ്യൂ ​പോ​യി​ന്‍റ്, ആ​ന​യി​റ​ങ്ങ​ൽ ഡാം, ​മ​ലൈ ക​ള്ള​ൻ ഗുഹ, ക്യാപ് റോഡ് വ്യൂ പോയിന്‍റ് , ഓറഞ്ച് ഗാർഡൻ എന്നിവിടങ്ങളും കണ്ട് പിറ്റേന്ന് രാവിലെ കണ്ണൂരിൽ മടങ്ങിയെത്തും.

Ranipuram Oneday Trip

ഗവി യാത്ര- ഓഗസ്റ്റ് 30

കുമളി, കമ്പം, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഗവി പാക്കേജ്.
ഓഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂരിൽ നിന്നു പുറപ്പെട്ട് രാവിലെ കുമളിയിലെത്തും. കമ്പത്തെ മുന്തിരിത്തോട്ടങ്ങളും ​പച്ച​ക്ക​റി​ത്തോ​ട്ടം, പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പ് ലൈ​ൻ, വ്യൂ ​പോ​യി​ന്‍റുകൾ എന്നിവ കാണാൻ ജീപ്പിലുള്ള യാത്രയാണ് ആദ്യ ആർഷണം. തുടർന്ന് വൈകിട്ട് രാമക്കല്‍ മേടും കാണും. അന്ന് രാത്രി കുമളിയിൽ ചെലവഴിച്ച ശേഷം പിറ്റേന്ന് രാവിലെ ഗവിയിൽ പോയി ബോട്ടിങ് ഉൾപ്പെടെയുള്ളവ അടങ്ങുന്നതാണ് പാക്കേജ്.

റാണിപുരം യാത്ര ഓഗസ്റ്റ് 27

കണ്ണൂരിൽ നിന്നും ഓഗസ്റ്റ് 27 ഞായറാഴ്ച റാണിപുരം ഏകദിന യാത്രയും സംഘടിപ്പിക്കുന്നു. റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ടയും ബേക്കൽ ബീച്ചുമാണ് യാത്രയിൽ സന്ദർശിക്കുന്നത്. രാവിലെ 6.0 മണിക്ക് കണ്ണൂരിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.00 മണിക്ക് കണ്ണൂരിൽ മടങ്ങിയെത്തും.

ഇത് കൂടാതെ കണ്ണൂർ ഡിപ്പോയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ഏകദിന യാത്ര പോകുന്നുണ്ട്. രാവനിലെ 6.00ന് കണ്ണൂരിൽ നിന്നാരംഭിച്ച് കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടം, എ​ൻ ഊ​ര് ആ​ദി​വാ​സി പൈ​തൃ​ക ഗ്രാ​മം, പൂ​ക്കോ​ട് ത​ടാ​കം, ല​ക്കി​ടി വ്യൂ ​പോ​യി​ന്‍റ് ഹ​ണി മ്യൂ​സി​യം, ചങ്ങലമരം എന്നിവിങ്ങൾ കണ്ട് രാത്രി പത്തരയോടെ കണ്ണൂരിൽ മടങ്ങിയെത്തും.

കൂടാതെ, പൈതൽമല-പാലക്കയം തട്ട്- ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുത്തി ഒരു യാത്രയും നടത്തുന്നുണ്ട്. രാവിലെ ആറരയ്ക്ക് കണ്ണൂരിൽ നിന്നു തുടങ്ങി രാത്രി ഒൻപത് മണിയോടെ തിരികെയെത്തുന്ന വിധത്തിലാണ് യാത്ര.
കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളെക്കുറിച്ചറിയുന്നതിനും ബുക്കിങ്ങിനും 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+