Search
  • Follow NativePlanet
Share
» »കണ്ണൂരിന്‍റെ ഊട്ടി കണ്ടിട്ടുണ്ടോ?? ഡബിള്‍ ബെല്ലടിച്ച് KSRTC വിളിക്കുന്നു.. ഒപ്പം പൈതൽ മലയും ഏഴരക്കുണ്ടും

കണ്ണൂരിന്‍റെ ഊട്ടി കണ്ടിട്ടുണ്ടോ?? ഡബിള്‍ ബെല്ലടിച്ച് KSRTC വിളിക്കുന്നു.. ഒപ്പം പൈതൽ മലയും ഏഴരക്കുണ്ടും

കണ്ണൂരിൽ എത്രയൊക്കെ സ്ഥലങ്ങളുണ്ടെന്നു പറഞ്ഞാലും അവിടെയൊന്നും പോയാൽ കിട്ടാത്ത സുഖം നല്കുന്ന ഒരിടമുണ്ട്. അതാണ് പൈതൽ മല. നട്ടുച്ചയ്ക്കും കോടമഞ്ഞ് ഇറങ്ങി തണുപ്പിച്ചു നിർത്തുന്ന കാറ്റു നിറഞ്ഞ ഒരത്ഭുത ഇടം. ഈ കാഴ്ചകളിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവർ കുറവാണെങ്കിലും ചെന്നെത്തുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ച് പൊതുഗതാഗതം ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണെങ്കിൽ.

എന്നാലിതാ, എവിടുന്ന് ബസ് കയറുമെന്നോ തിരികെ വരാൻ ബസ് കിട്ടുമോ തുടങ്ങിയ പേടിയില്ലാതെ, പൈതൽമല കയറിയാലോ? ഒപ്പം പാലക്കയം തട്ടും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കണ്ട് വരാം. ഈ കിടിലൻ യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത് കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്.

Paithalmala Palakkayam Thattu

PC: Vinayaraj

കണ്ണൂരിന്‍റെ മൂന്നാർ എന്നു വിളിക്കപ്പെടുന്ന പൈതൽമല ജീവിതത്തിൽ ഒരിക്കലെങ്കിലും കയറിയിരിക്കേണ്ട തീർത്തും വ്യത്യസ്തമായ ഒരു യാത്രാനുഭവം നല്കുന്ന ഇടമാണ്. കണ്ണൂരുകാർക്ക് മാത്രമല്ല, ജില്ലയ്ക്ക് പുറത്തു നിന്നുള്ളവർക്കും പ്രയോജനപ്പെടുത്താൻ പറ്റിയ ഈ യാത്ര രണ്ടു തവണയാണ് നവംബർ മാസത്തിൽ നടത്തുന്നത്. നവംബർ 5,19 എന്നീ ഞായറാഴ്ചകളിൽ ആണ് കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടുന്നത്.

രാവിലെ 6.30 ന് യാത്ര കണ്ണൂര്‍ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. ആദ്യം പോകുന്നത് പൈതൽ മലയിലേക്ക് തന്നെയാണ്. നീണ്ട നടത്തവും കോടമഞ്ഞ് പൊതിഞ്ഞ വനങ്ങളും കടന്നു പോകുന്ന യാത്രയുള്ള പൈതൽമലയെ വെറുതേയല്ല കണ്ണൂരുകാരുടെ മൂന്നാർ എന്നു വിളിക്കുന്നതെന്ന് ഇവിടെ ഒരുവട്ടം വന്നാൽ മനസ്സിലാകും. കണ്ണൂർ ജില്ലയുടെ ഏക ഹിൽ സ്റ്റേഷൻ കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

Paithalmala

PC: Vinayaraj

പൈതൽമലയിൽ നിന്നും ഇറങ്ങുന്നത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാനാണ്. കണ്ണൂരിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് പൊട്ടൻപ്ലാവ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പിൽ നിന്നും 36 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മഴക്കാലത്താണ് ഇതിന്റെ ഭംഗി കൂടുതൽ കാണാൻ സാധിക്കുക. ഏഴ് കുണ്ടുകളും ഒരു അരക്കുണ്ടും ചേർന്ന വെള്ളച്ചാട്ടം ആയതിനാലാണ് ഇത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.

ഏഴരക്കുണ്ടിൽ നിന്നും അടുത്തത് പാലക്കയം തട്ട് കാണാനാണ് യാത്ര. പൈതൽമാലയിൽ നിന്നും 15 കിലോമീറ്ററാണ് ദൂരം. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട്. കണ്ണൂരിന്‍റെ ഊട്ടി എന്നാണ് പാലക്കയം തട്ട് അറിയപ്പെടുന്നത്. പൈതൽ മല, വളപട്ടണം പുഴ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ നിന്നാൽ കാണാം.

കണ്ണൂരിൽ നിന്നുള്ള പൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം യാത്രയ്ക്ക് പ്രവേശനഫീസും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+