പുതുവർഷത്തിലെ പുതിയ യാത്രകളുമായി പാലക്കാട് കെഎസ്ആർടിസി വന്നിരിക്കുകയാണ്. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന യാത്രാ പാക്കേജുകൾക്ക് സഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ക്ഷേത്ര ദർശനം മുതൽ ഗവിയുടെ കാടുകള്‍ കയറി, മൂന്നാർ കണ്ട്, ആഡംബര ക്രൂയിസ് കപ്പലിലെ യാത്ര വരെ ഇത്തവണ ജനുവരിയിലെ യാത്രകളിൽ ഒരുക്കിയിട്ടുണ്ട്. പാലക്കാട് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ജനുവരി യാത്രകളെക്കുറിച്ച് വിശദമായി വായിക്കാം
പാലക്കാട്-ഗവി പാക്കേജ്
പാലക്കാട്-നെഫർറ്റിറ്റി പാക്കേജ്
ബസ്സ് യാത്രാസമയത്തെ ഭക്ഷണ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്. 5 വയസ്സിനും, 10 വയസ്സിനുമിടസിലുള്ളവർക്ക് 1999/-രൂപയും 10 ന് മുകളിൽ 3499/- രൂപയുമാണ് ടിക്കറ്റ് നിരക്ക്.
പാലക്കാട്- നെല്ലിയാമ്പതി പാക്കേജ്
പോത്തുണ്ടി ഡാമിന്റെ കാഴ്ചകൾ ആസ്വദിച്ച് ത് വരയാടു മല വ്യൂ പോയിന്‍റും സീതാർക്കുണ്ടും കണ്ട് ഓറഞ്ച് ഫാമിലെ ഉദ്യാന ഭംഗി ആസ്വദിച്ച് പോത്തുപാറയിലെത്തി തേയില തോട്ടത്തിന്റെ ഭംഗി കാണാം. തുടർന്ന്, കാട്ടിലൂടെ ലഘു നടത്തം ആസ്വദിച്ച് കേശവൻ പാറയിലെത്തും. ഇവിടുന്ന് പോത്തുണ്ടി ഡാമിലെത്തുന്നതോടെ സാഹസിക റൈഡുകൾ ആസ്വദിക്കുവാനുള്ള അവസരമാണ്. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകീട്ട് ഉള്ള ചായ, ലഘു ഭക്ഷണം, പോത്തുണ്ടി ഡാം പ്രവേശന ഫീസ് എന്നിവ അടക്കം ഒരാൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. രാവിലെ 7 ന് പാലക്കാട് കെഎസ്ആർടിസിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 7 ന് അവസാനിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും യാത്ര ഉണ്ടായിരിക്കും. 35 ആളുകൾ ഉണ്ടെങ്കിൽ ഏത് ദിവസവും യാത്ര ഒരുക്കുന്നതാണ്.
പാലക്കാട്-മൂന്നാർ യാത്ര
പാലക്കാട് നിന്ന് പകൽ 11.30 ന് പുറപ്പെട്ട് നേര്യമംഗലത്തിനും , അടിമാലിയ്ക്കും, ഇടയിലുള്ള ചീയപ്പാറ വെള്ളച്ചാട്ടം കണ്ട് വൈകീട്ട് 7.30 ഓടെ മൂന്നാറിലെത്തും. അവിടെ ക്യംപ് ഫയർ നടത്തി കെഎസ്ആർടിസി സ്ലീപ്പർ ബസ്സിൽ ഉറങ്ങി, പിറ്റേന്ന് രാവിലെ 9.00 മുതൽ വൈകീട്ട് 5.30. വരെ ടോപ്പ് സ്റ്റേഷനിലുള്ള പ്രധാന സ്ഥലങ്ങളും കാഴ്ചകളും കണ്ട്
രാത്രി 8 മണിയോടെ പാലക്കാട്ടേയ്ക്ക് തിരിക്കും. പിറ്റേന്ന് പുലർച്ചെ 2 മണിയോടെ പാലക്കാട് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1150 രൂപയാണ് നിരക്ക്. ഭക്ഷണം, പ്രവേശന ഫീസ് എന്നിവ ഒഴികെയുള്ള തുകയാണിത്.
പാലക്കാട് - വണ്ടർല
99470 86128 എന്ന നമ്പരിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.



Click it and Unblock the Notifications














