പോണ്ടിച്ചേരി ഇഷ്ടമില്ലാത്ത സഞ്ചാരികൾ കാണില്ല! കടലും തീരവും കഫേകളും ഫ്രഞ്ച് ആംബിയൻസും ഒക്കെയായി ഓരോ നിമിഷവും ആഘോഷമാക്കുന്ന ഇടം. എന്നാൽ ഇത്രയും ദൂരം പോകണമല്ലേ ഇവിടേക്ക് എന്നത് പലരെയും മടുപ്പിക്കുന്നുമുണ്ട്. എന്നാല്‍ കണ്ണൂരിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് എസി ബസിൽ പോയാലോ..
ബസ് കയറി ടിക്കറ്റ് എടുത്ത് ഒന്നുറങ്ങി എണീക്കുമ്പോഴേയ്ക്കും കോയമ്പത്തൂരും കഴിഞ്ഞ് പോണ്ടിച്ചേരിയില്‍ രാവിലെ ചെന്നിറങ്ങുന്ന വിധത്തിലാണ് കെഎസ്ആർടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടുദിവസം പോണ്ടിച്ചേരിയിൽ കറങ്ങി തിരികെ ഇതേ ബസിൽ തന്നെ തിരികെ കണ്ണൂരിലേക്ക് വരികയും ചെയ്യാം.

തലശ്ശേരി, മാഹി, വടകര, പയ്യോളി,കൊയിലാണ്ടി, കോഴിക്കോട്, രാമനാട്ടുകര, കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ,
കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്, കോയമ്പത്തൂർ,
സേലം, ആത്തൂർ, നെയ്‌വേലി, കടലൂർ വഴി പോണ്ടിച്ചേരിയിൽ എത്തുന്ന വിധത്തിലാണ് യാത്ര. സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ് ആണ് സർവീസ് നടത്തുന്നത്.
വൈകിട്ട് 5.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 14 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 07:45ന് പോണ്ടിച്ചേരിയിൽ എത്തുന്ന വിധത്തിലാണ് യാത്ര. 1091 രൂപയാണ് നിരക്ക്.
കണ്ണൂർ - പോണ്ടിച്ചേരി
05:00 PM കണ്ണൂർ
05:40 PM തലശ്ശേരി
05:55 PM മാഹി പാലം
06:10 PM വടകര
07:30 PM കോഴിക്കോട്
08:15 PM എയർപോർട്ട് ജംഗ്ഷൻ
08:35 PM മലപ്പുറം
09:00 PM പെരിന്തൽമണ്ണ
10:50 PM പാലക്കാട്
11:50 PM കോയമ്പത്തൂർ L&T നീലാമ്പൂർ ബൈപാസ് ജംഗ്ഷൻ
03:10 AM സേലം കൊണ്ടലംപട്ടി സർക്കിൾ
04:15 AM ആത്തൂർ
06:25 AM നെയ്‌വേലി
07:15 AM കടലൂർ
07:45 AM പോണ്ടിച്ചേരി.
പോണ്ടിച്ചേരി__കണ്ണൂർ യാത്ര
പോണ്ടിച്ചേരിയിൽ നിന്നും തിരികെ വൈകിട്ട് 7.00 മണിക്കാണ് ബസ് പുറപ്പെടുന്നത്. 13 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 08:45ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര. 1091 രൂപയാണ് നിരക്ക്.
07:00 PM പോണ്ടിച്ചേരി
07:30 PM കടലൂർ
08:20 PM നെയ്‌വേലി
08:50 PM ആത്തൂർ
11:55 PM സേലം കൊണ്ടലംപട്ടി സർക്കിൾ
03:00 AM കോയമ്പത്തൂർ L&T നീലാമ്പൂർ ബൈപാസ് ജംഗ്ഷൻ
04:10 AM പാലക്കാട്
05:50 AM മലപ്പുറം
06:10 AM എയർപോർട്ട് ജംഗ്ഷൻ
07:00 AM കോഴിക്കോട്
07:25 AM വടകര
07:55 AM മാഹി പാലം
08:10 AM തലശ്ശേരി
08:45 AM കണ്ണൂർ
ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ www.onlineksrtcswift.com എന്ന സൈറ്റ് വഴിയും
മൊബൈൽ ആപ്ലിക്കേഷൻ: ENTE KSRTC NEO OPRS (ANDROID)
https://play.google.com/store/apps/details വഴിയും ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












