ശബരിമല തീർത്ഥാടന കാലം തുടങ്ങി. മണ്ഡലകാലവും മകരവിളക്കും ഒക്കെയായി അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന ദിവസങ്ങൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു മാത്രമല്ല പല സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ ശബരിമല കയറാനെത്തുന്നു. തീർത്ഥാടകരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേയും കെഎസ്ആർടിസിയും അടക്കമുള്ളവ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സീസണിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങളിലൊന്ന് പത്തനംതിട്ടയാണ്. ഇവിടെയെത്തി പമ്പയിലേക്ക് പോകുന്ന വിധത്തിൽ പലരും യാത്രകൾ പ്ലാൻ ചെയ്യുന്നു. അതിനായി കെഎസ്ആർടിസിയും പമ്പയിലേക്കും സ്പെഷ്യൽ ബസുകൾ ഓടിക്കുന്നു. നിലവിൽ പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന ദീർഘദൂര പമ്പാ സ്‌പെഷ്യൽ സർവീസുകൾ, സ്ഥിരം പമ്പാ സര്‍വീസുകൾ, പത്തനംതിട്ട- പമ്പാ കണക്ഷൻ ബസുകൾ എന്നിവയെക്കുറിച്ച് അറിയാം.

നിലവിൽ ആരംഭിക്കുന്ന ദീർഘദൂര പമ്പാ സ്‌പെഷ്യൽ സർവീസുകൾ
പുനലൂർ - പമ്പാ
ഓച്ചിറ - പമ്പാ
ചെട്ടികുളങ്ങര - പമ്പാ
കൊട്ടാരക്കര - പമ്പാ
കരുനാഗപ്പള്ളി - പമ്പാ
ഹരിപ്പാട് - പമ്പാ
ശാർക്കാര - പമ്പാ
നെയ്യാറ്റിൻകര - പമ്പാ
തിരുവനന്തപുരം - പമ്പാ
കിളിമാനൂർ - പമ്പാ
ആലപ്പുഴ -പമ്പാ
അടൂർ - പമ്പ
പത്തനംതിട്ട വഴിയുള്ള സ്ഥിരം പമ്പാ സർവീസുകൾ
കൊല്ലം - പമ്പാ
തിരുവനന്തപുരം - പമ്പാ
പത്തനംതിട്ട - പമ്പാ കൂടാതെ തിരക്ക് അനുസരിച്ച്
പത്തനംതിട്ട - പമ്പാ
ചെങ്ങന്നൂർ - പമ്പാ എന്നീ സർവീസുകളും ഉണ്ടായിരിക്കും.
വടക്കൻ കേരളത്തിൽ നിന്നും ഉള്ള എരുമേലി വഴിയുള്ള പത്തനംതിട്ട - പമ്പാ കണക്ഷൻ ബസ്സുകൾ
തിരുനെല്ലി - എരുമേലി - പത്തനംതിട്ട
നിലമ്പൂർ - എരുമേലി - പത്തനംതിട്ട
മാനന്തവാടി - എരുമേലി - പത്തനംതിട്ട
കൽപറ്റ - എരുമേലി - പത്തനംതിട്ട - തിരുവനന്തപുരം
കാഞ്ഞങ്ങാട് - എരുമേലി - പത്തനംതിട്ട - പുനലൂർ (weekend)
ഗുരുവായൂർ - എരുമേലി - പത്തനംതിട്ട - തിരുവനന്തപുരം
തൃശൂർ - എരുമേലി - പത്തനംതിട്ട - തിരുവനന്തപുരം
സുൽത്താൻ ബത്തേരി - എരുമേലി - പത്തനംതിട്ട
കണ്ണൂർ - എരുമേലി - പത്തനംതിട്ട - പുനലൂർ
പാടിച്ചിറ - മാനന്തവാടി - എരുമേലി - പത്തനംതിട്ട.
പത്തനംതിട്ട- കുമളി ബസുകള്‍
പത്തനംതിട്ട - ഗവി - വണ്ടിപ്പെരിയാർ - കുമിളി
കളിയിക്കാവിള - പത്തനംതിട്ട - എരുമേലി - വണ്ടിപ്പെരിയാർ - കുമിളി
തിരുവനന്തപുരം - പത്തനംതിട്ട - എരുമേലി - വണ്ടിപ്പെരിയാർ - കുമിളി
കൊട്ടാരക്കര - പത്തനംതിട്ട - എരുമേലി വണ്ടിപ്പെരിയാർ - കുമിളി
അടൂർ - പത്തനംതിട്ട - എരുമേലി വണ്ടിപ്പെരിയാർ - കുമിളി
കൊല്ലം - പത്തനംതിട്ട - എരുമേലി വണ്ടിപ്പെരിയാർ - കുമിളി
പമ്പ ഇന്‍റർസ്റ്റേറ്റ് കണക്ഷൻ ബസുകൾ
തെങ്കാശി- പത്തനംതിട്ട
മൈസൂര്- - പത്തനംതിട്ട
ബെംഗളൂരു - പത്തനംതിട്ട
മംഗളൂരു - പത്തനംതിട്ട
കോയമ്പൂർ - പത്തനംതിട്ട
ബെംഗളൂരു -മൈസൂര്- എരുമേലി- പത്തനംതിട്ട- കൊട്ടാരക്കര
തെങ്കാശി- പത്തനംതിട്ട- എരുമേലി- പാല
കമ്പം- കുമളി- എരുമേലി
പത്തനംതിട്ട- വെള്ളാറട.
വിവരങ്ങൾക്ക് കടപ്പാട്: പത്തനംതിട്ട കെഎസ്ആർടിസി പേജ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













