യാത്രകളിലെ പ്രത്യേകിച്ച് വിദേശ യാത്രകളിലെ ഏറ്റവും വലിയ കടമ്പ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക എന്നതാണ്. ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നോക്കി യാത്ര പ്ലാൻ ചെയ്യുന്നതും ഇപ്പോൾ സാധാരണമായിട്ടുണ്ട്. യാത്രയിൽ ഏറ്റവും കൂടുതൽ പണം പോകുന്നതും വിമാന ടിക്കറ്റിൽ തന്നെയാവും. മറ്റെല്ലാ ചിലവുകൾ കൂട്ടിയാലും ചിലപ്പോൾ വിമാനടിക്കറ്റിന്റെ തട്ട് താണുതന്നെ നിൽക്കും.
എല്ലാ സമയത്തും, പീക്ക് സീസണുകളിൽ ഉപകാരപ്പെടാൻ സാധ്യത കുറവാണെങ്കിലും, യാത്രകൾ പ്ലാൻ ചെയ്തു പോകുന്നവർക്കും അല്ലാതെ വിമാന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ചില സൂത്രപ്പണികൾ നോക്കിയാൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ഒപ്പിക്കാം. ''ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ എത്ര പൈസ ലാഭിക്കാമായിരുന്നു..'' എന്ന് നിങ്ങൾ ഉറപ്പായും പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ പരിചയപ്പെട്ടാലോ.. ഇതാ യാത്രകൾ പോക്കറ്റ് കാലിയാക്കാതിരിക്കാൻ എങ്ങനെ കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം എന്നു നോക്കാം...

1. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന ദിവസം
കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം നോക്കേണ്ടത് നിങ്ങൾക്ക് യാത്ര പോകേണ്ട ദിവസമാണ്. ഏതു ദിവസവും നിങ്ങള്‍ക്ക് ഓക്കെ ആണെങ്കിൽ ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച യാത്ര ചെയ്യാം. ചൊവ്വാഴ്ച രാത്രി 12.00 മണി മുതൽ ബുധനാഴ്ച രാത്രി 11.00 PM വരെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ ലഭ്യമാകുന്ന സമയം. ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ വിമാന യാത്ര നടത്താന് സാധിക്കുന്ന ദിവസങ്ങളും ഇതുതന്നെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്.
ചൊവ്വാഴ്ച രാത്രിയിലാണ് നിങ്ങളുടെ ഫ്ലൈറ്റ് എങ്കിൽ ഏകദേശം 6% വരെ നിങ്ങൾക്ക് വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞുകിട്ടും. ഇത് കൂടാതെ പ്ലാൻ ചെയ്ത തിയതിയോടടുത്ത ദിവങ്ങളിൽ ബുക്ക് ചെയ്യാനിരുന്നാൽ അത് വലിയ നഷ്ടമുണ്ടാക്കിയേക്കാം. അതിനാൽ ചെലവ് കുറഞ്ഞ വിമാനടിക്കറ്റ് ബുക്കിങ്ങിൽ നിങ്ങളുടെ ഫ്ലൈറ്റിന്‍റെ സമയം ഏറെ പ്രധാനമാണ്.

2. ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കാം
നിങ്ങളുടെ സാധാരണ ബ്രൗസർ പ്രൊഫൈൽ വഴി ഫ്ലൈറ്റ് ടിക്കറ്റുകൾ സേർച്ച് ചെയ്യുമ്പോൾ ആ ഡാറ്റകൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കാറുണ്ട്. മാത്രമല്ല, നിരവധി തവണ ടിക്കറ്റ് നിരക്ക്, ഫ്ലൈറ്റ് സമയം ഒക്കെ സേര്‍ച്ച് ചെയ്യുമ്പോൾ വെബ്‌സൈറ്റുകൾ നിരക്ക് വർദ്ധിപ്പിച്ച് കാണിക്കുകയും ചെയ്യും. ഈ അവസരത്തിലാണ്
ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന്റെ ഗുണം. നിങ്ങളുടെ സേർച്ച് ഹിസ്റ്ററി ഇല്ലാതെ സേർച്ച് ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ സേർച്ച് ഹിസ്റ്ററി ഇതിനെ ബാധിക്കുകയുമില്ല. അങ്ങനെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം.
3. ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം
സാധാരണ ക്രെഡിറ്റ് കാർഡ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനു പകരം ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ലഭിക്കും. ഓരോ തവണ ഉപയോഗിക്കുമ്പോളും നിങ്ങൾക്ക് കൂടുതൽ പോയിന്‍റുകൾ ലഭിക്കുന്നു. ഈ പോയിന്‍റുകൾ ഉപയോഗിച്ച് പിന്നീട് കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ബുക്കിങ് നടത്താം. സൗജന്യ വിമാനയാത്ര മുതല് ഹോട്ടൽ താമസം, എയർപോർട്ട് ലോഞ്ച് ആക്സ് തുടങ്ങിയവയും ട്രാവൽ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും.

4. വീണ്ടും ദിവസം തന്നെ
ചില യാത്രക്കാർ അവരുടെ അനുഭവം പങ്കുവയ്ക്കുന്നതനുസരിച്ച് യാത്ര പുറപ്പെടാൻ ചൊവ്വാഴ്ച തിരഞ്ഞെടുക്കുന്നത് വഴി 15 ശതമാനവും തിരികെ വരാൻ ബുധനാഴ്ചത്തെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് വഴി 30 ശതമാനം വരെയും നിരക്കിൽ ലാഭം നേടാനാകുമത്രെ.
വെള്ളിയാഴ്ച വേണ്ട
ഏതു ദിവസം ഫ്ലൈറ്റ് ബുക്ക് ചെയ്യണം എന്നതിനൊപ്പം തന്നെ പ്രാധാന്യം ഏതു ദിവസം ചെയ്യരുത് എന്നതിനുമുണ്ട്. വെള്ളിയാഴ്ചകളിലാണ് വിമാനടിക്കറ്റുകൾക്ക് ഏറ്റവും ഉയർന്ന നിരക്ക് വരുന്നത്.ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് ഉയർന്ന നിരക്കിൽ തന്നെയാവും ലഭിക്കുക.
5. വിമാന യാത്ര ചെയ്യാൻ ചെലവ് കുറഞ്ഞ മാസങ്ങൾ
അത്യാവശ്യ ഘട്ടങ്ങളിൽ സമയം നോക്കി യാത്ര ചെയ്യാൻ പറ്റില്ലെങ്കിലും നേരത്തേ പ്ലാൻ ചെയ്തുപോകുന്ന യാത്രകൾക്ക് കുറഞ്ഞ സമയം നോക്കി ബുക്ക് ചെയ്യാം. ഫെബ്പുവരി, മാർച്ച്, ഏപ്രിൽ എന്നീ മൂന്നു മാസങ്ങളിലാണ് ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ വിമാന യാത്ര നടത്തുവാൻ പറ്റുന്ന സമയം. പിന്നീട് ജൂലൈയിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അതേസമയം, ഉത്തരേന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്ലാൻ ചെയ്യുമ്പോൾ നവംബർ മാസം ചെലവേറിയതായിരിക്കും. ഡിസംബർ മാസത്തിലെ യാത്രകൾക്ക് നിങ്ങൾ വർഷത്തിൽ എപ്പോൾ ബുക്ക് ചെയ്താലും ഏറ്റവും ചെലവേറിയതിരിക്കും.
6. വേനൽക്കാല-ശൈതത്യകാല യാത്രകൾക്ക് എപ്പോൾ ബുക്ക് ചെയ്യാം
വേനൽക്കാല യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഫെബ്രുവരി മാസം പരിഗണിക്കാം. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ഈസമയത്ത് കുറഞ്ഞ നിരക്കിൽ പറക്കാം. അന്താരാഷ്ട്ര വിമാനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയം കൂടിയാണിത്. കൂടാതെ ജൂലൈ, ആഗസ്ത് എന്നീ മാസങ്ങളും യാത്രകൾക്ക് പരിഗണിക്കാം. കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള മറ്റൊരു മികച്ച മാസമാണ് സെപ്റ്റംബർ.
ഫ്ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അതിരാവിലെയുള്ള ഫ്ലൈറ്റ് തിരഞ്ഞെടുത്താൽ കാത്തിരിപ്പും തിരക്കും ഒഴിവാക്കാം. മാത്രമല്ല, ഏതെങ്കിലും സാഹചര്യത്തിൽ കാലതാമസമോ റദ്ദാക്കലോ ഉണ്ടായാൽ കൂടുതൽ ബദൽ സർവീസുകൾ പരിഗണിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.
ശൈത്യകാലത്ത്, ദിവസത്തിലെ അവസാനത്തെ ഫ്ലൈറ്റ് ഒഴിവാക്കുന്നതും നല്ലതാണ്. പ്രതികൂല കാലാവസ്ഥയോ കാരണം വിമാനത്താവളങ്ങളിൽ പെട്ടുപോകാനുള്ള സാഹചര്യം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
7. ആഭ്യന്തര വിമാന യാത്രകളിൽ
ആഭ്യന്തര വിമാന യാത്രകള്‍ക്ക് 30 ദിവസം മുന്നേയും അന്താരാഷ്ട്ര യാത്രകൾക്ക് ആറ് മാസം മുന്നേയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകും. മുപ്പത് ദിവസം മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ചെലവ് കുറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർക്ക് സ്വീകരിക്കാൻ പറ്റിയ വഴികളിലൊന്നാണ്.
സ്കൈ സ്കാനർ ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് സർവീസുകള് കണ്ടെത്താം. കൂടാതെ മറ്റൊരു രാജ്യത്തിന്‍റെ വിപിഎൻ ഉപയോഗിച്ച് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോഴും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












