Search
  • Follow NativePlanet
Share
» » നഗരക്കാഴ്ചകളും ആകാശവും കണ്ട് കറങ്ങാം... ഡബിൾ ഡെക്കർ ബസ് തലശ്ശേരിയില്‍.. മാഹിയിലും പോകാം

നഗരക്കാഴ്ചകളും ആകാശവും കണ്ട് കറങ്ങാം... ഡബിൾ ഡെക്കർ ബസ് തലശ്ശേരിയില്‍.. മാഹിയിലും പോകാം

തലശ്ശേരിയെന്നാൽ ഭക്ഷണപ്രിയര്‍ക്ക് ബിരിയാണിയാണ്. പിന്നെ മധുരമൂറുന്ന പലഹാരങ്ങളും... വയറു നിറഞ്ഞാലും പിന്നെയും വിളമ്പുന്ന സ്നേഹം.. എന്നാൽ സഞ്ചാരികൾക്കിവിടം കാഴ്ചകളാണ്. കടൽപ്പാലവും തലശ്ശേരി കോട്ടയും പള്ളികളും ക്ഷേത്രവും ഉൾപ്പെടെ നിറയെ കണ്ടും അറിഞ്ഞും നടക്കാനുള്ള ഇടം. പൈതൃക നഗരമായ തലശ്ശേരിയിൽ എത്തിയാൽ പിന്നെ എവിടേക്ക് പോകണം എന്തൊക്കെ കഴിക്കണം എന്ന കാര്യത്തിൽ പെട്ടന്നൊന്നും ഒരുത്തരം കിട്ടില്ല.

എന്തൊക്കെ കഴിക്കണം എന്നുള്ളത് നമുക്ക് വഴിയേ നോക്കാം. അതിനു മുൻപ് തലശ്ശേരിയിലെ കാഴ്ചകൾ ഒന്നൊഴിയാതെ കണ്ടുവരാൻ ഒരു കിടിലൻ പദ്ധതി വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ ഡബിൾ ഡെക്കർ സിറ്റി റൈഡ് പോലെ പൈതൃക നഗരമായ തലശ്ശേരിയിലും ഡബിൾ ഡെക്കർ ടൂറിസ്റ്റ് ബസ് വന്നിരിക്കുകയാണ്.

Thalassery Mahe Heritage Tour In Double Decker Bus

തലശ്ശേരിയിലെയും മാഹിയിലെയും പ്രധാന കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ടു വരാൻ സാധിക്കുന്ന റൈഡിൽ സ‍ഞ്ചാരികൾക്ക് ഇരു നഗരങ്ങളുടെയും കാഴ്ചകൾ മാത്രമല്ല, ആകാശ കാഴ്ചയും കാണാം. പൈതൃക നഗരത്തെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന ബസ് നിരവധി ഇടങ്ങളിലൂടെ കടന്നു പോകുന്നു. റൂഫ്ലൈസ് ബസാണ് സർവീസ് നടത്തുന്നത്.

യാത്രയിൽ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം,‍ സെന്റിനറി പാര്‍ക്ക്, സിവ്യൂ പാര്‍ക്ക്, മാഹി ബസേലിക്ക ചര്‍ച്ച്, മൂപ്പന്‍സ് ബംഗ്ലാവ് തുടങ്ങി സ്ഥലങ്ങൾ സന്ദർശിക്കും. തലശ്ശേരിയുടെ പ്രധാന കാഴ്ചകളെല്ലാം കണ്ടാണ് ഈ യാത്രയെന്നതിനാൽ ഒരു നഷ്ടബോധം തോന്നുകയും ഇല്ല.

തലശ്ശേരി ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം, തലശ്ശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ഛയം, സെന്റിനറി പാര്‍ക്ക്, സിവ്യൂ പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹര്‍ഘട്ട്, കടല്‍പാലം, പാണ്ടികശാലകള്‍, ഗോപാലപേട്ട ഹാര്‍ബര്‍ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസേലിക്ക ചര്‍ച്ച്, മൂപ്പന്‍സ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയില്‍ തിരിച്ചെത്തുന്നതാണ് നിലവിലെ റൂട്ട് മാപ്പ്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

അടുത്തഘട്ടത്തില്‍ പൊന്ന്യം ഏഴരക്കണ്ടം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങള്‍ കൂടി ഉള്‍പെടുത്തും. ഏഴു മണിക്കൂറേക്കുള്ള യാത്രാ തലശ്ശേരിക്കാര്‍ക്ക് പുതിയ അനുഭവ പകരും. വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും പ്രത്യേക ഇളവോടെയുള്ള പാക്കേജുമുണ്ടാവും. പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുന്‍കൈയ്യെടുത്താണ് ഡബിള്‍ ഡെക്കര്‍ ബസ് തലശ്ശേരിയിലെത്തിച്ചത്.

സർവീസിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും ബുക്കിങിന് വേണ്ടി: ടി കെ റിനീഷ് ബാബു 9495650994, കെ ടി ദിബീഷ് 9895221391, സി ഹരീന്ദ്രന്‍ 9847940624 നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+