Search
  • Follow NativePlanet
Share
» »കെഎസ്ആർടിസിയിൽ കിടിലൻ യാത്രകൾ, കുറഞ്ഞ നിരക്ക്, കൂടുതൽ കാഴ്ച ഇപ്പോൾ ബുക്ക് ചെയ്യാം

കെഎസ്ആർടിസിയിൽ കിടിലൻ യാത്രകൾ, കുറഞ്ഞ നിരക്ക്, കൂടുതൽ കാഴ്ച ഇപ്പോൾ ബുക്ക് ചെയ്യാം

വളരെ കുറഞ്ഞ നിരക്കിൽ യാത്ര പോവുക എന്നത് ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു സംഗതിയല്ല. യാത്രാ ചിലവും ഭക്ഷണവും താമസവും കൂടിയാകുമ്പോൾ നല്ലൊരു തുക പോക്കറ്റിൽ നിന്നങ്ങുമാറും. എന്നാൽ യാത്ര പ്ലാൻ ചെയ്യുന്നത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ കൂടെയാണെങ്കിലോ? ഭക്ഷണവും താമസവും കഴിഞ്ഞാലും നല്ലൊരു തുക പോക്കറ്റിൽ തന്നെയിരിക്കും. പത്തനംതിട്ടയിലെ തിരുവല്ല കെഎസ്ആർടിസിയും ഇതേ വാഗ്ദാനമാണ് സഞ്ചാരികൾക്ക് നല്കുന്നത്. ചുരുങ്ങിയ ചിലവിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയാണ് തിരുവല്ലയിൽ നിന്നും പ്ലാൻ ചെയ്തിരിക്കുന്നത്.

 Thiruvalla KSRTC April 2023 Budget Tour Package

അവധിക്കാലം തിരുവല്ല കെഎസ്ആർടിസിക്കൊപ്പം

ഈ ഏപ്രിൽ മാസത്തിൽ ഏകദിന യാത്രകളും രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രകളും വരെ ഇവിടെ നിന്നും ഒരുക്കിയിട്ടുണ്ട്. ഓരോ യാത്രകളുടെയും ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം

തിരുവല്ല-പൊന്മുടി യാത്ര
തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കാണ് ഈ മാസത്തെ ആദ്യ യാത്ര. ഏപ്രില്‍ എട്ടാം തിയതി പോകുന്ന ഈ പാക്കേജിൽ ഒരാൾക്കുള്ള ചിലവ് 1000/- രൂപയാണ്. പ്രവേശന ഫീസ് ഉൾപ്പെടെയുള്ള പാക്കേജാണിത്.

തിരുവല്ല-ഗവി യാത്ര
കെഎസ്ആർടിസിയുടെ ഏറ്റവും ജനപ്രിയ റൂട്ടാണ് ഗവിയുടേത്. മൂന്നു സോണുകളിൽ നിന്നും ഇവിടേക്ക് ദിവസേന ടൂറുകള് നടത്തുന്നു
തിരുവല്ലയിൽ നിന്നും ഗവിയിലേക്ക് ഏപ്രിൽ മാസത്തിൽ മൂന്ന് ട്രിപ്പുകളാണുള്ളത്. ഏപ്രിൽ 10,19,30 തിയതികളിലാണ് യാത്രകൾ. മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം. പമ്പാ ഡാം, ഗവി ഡാം എന്നീ അണക്കെട്ടുകളുടെ കാഴ്ചയും കാടിനുള്ളിലൂടെയുള്ള സഞ്ചാരവും ബോട്ടിങ്ങും ആണ് ഗവി യാത്രയുടെ പ്രത്യേകത. എൻട്രി ഫീസ്, ബോട്ടിങ്, ഉച്ചഭക്ഷണം, എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1500 രൂപയാണ് നിരക്ക്

 Thiruvalla KSRTC April 2023 Budget Tour Package

തിരുവല്ല-മൂന്നാർ യാത്ര
രണ്ടു ദിവസത്തെ മൂന്നാർ യാത്രയും സഞ്ചാരികൾക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ്. മൂന്നാര്‍ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്‍റ്, കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിങ്ങളാണ് രണ്ടു ദിവസം കൊണ്ടുകാണുന്നത്. യാത്രാ നിരക്ക് ഒരാൾക്ക് 1690 രൂപ.

തിരുവല്ല-ഇടുക്കി യാത്ര
ഇടുക്കിയിലെ പ്രധാന കാഴ്ചകളിലേക്കും തിരുവല്ലയിൽ നിന്നും യാത്ര നടത്തുന്നു. തൊടുപുഴ, തൊമ്മൻകുത്ത്, ആനചാടിക്കുത്ത്, ചെറുതോണി, ഇടുക്കി ആർച്ച് ഡാം എന്നിവിടങ്ങളാണ് ഈ യാത്രയില്‍ സന്ദർശിക്കുന്നത്. ഏപ്രില് 9-ാം തിയതി പോകുന്ന ഈ യാത്രയ്ക്ക് 675 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

 Thiruvalla KSRTC April 2023 Budget Tour Package

തിരുവല്ല-വയനാട് യാത്ര
3 പകലും രണ്ട് രാത്രിയും നീണ്ടു നിൽക്കുന്ന തിരുവല്ല- വയനാട് യാത്ര ഏപ്രില്‍ 21നാണ് നടത്തുന്നത്. എൻ ഊര് പൈതൃക ഗ്രാമം, എടക്കൽ ഗുഹ, ഹണി മ്യൂസിയം, ബാണാസുര സാഗർ അണക്കെട്ട്, പഴശ്ശിരാജാ മ്യൂസിയം, ജൈന ക്ഷേത്രം, ഫാന്‍റം റോക്ക് തുടങ്ങിയ സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കും. 3900 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്

 Thiruvalla KSRTC April 2023 Budget Tour Package

തീർത്ഥയാത്രകൾ

ഇതു കൂടാതെ തിരുവല്ലയിൽ നിന്നും ഗുരുവായൂർ: ഏപ്രിൽ 06, ആഴിമല- ഏപ്രിൽ 23, അച്ചൻകോവിൽ-ഏപ്രിൽ 08, 16, 16മലയാറ്റൂർ- ഏപ്രിൽ 14, 15 എന്നീ തിയതികളിൽ തീർത്ഥയാത്രകളും സംഘടിപ്പിക്കുന്നു.

യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9744348037, 9074035832, 6238302403,9961072744, 9745322009 എന്നീ നമ്പറുകളില്‌ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+