Search
  • Follow NativePlanet
Share
» »അമൃത എക്സ്പ്രസിനെ തോൽപ്പിക്കുന്ന കെഎസ്ആർടിസി മിന്നൽ, സമയത്തിലും വേഗത്തിലും മുന്നിൽ, തലസ്ഥാന യാത്രയ്ക്ക് ബസ്

അമൃത എക്സ്പ്രസിനെ തോൽപ്പിക്കുന്ന കെഎസ്ആർടിസി മിന്നൽ, സമയത്തിലും വേഗത്തിലും മുന്നിൽ, തലസ്ഥാന യാത്രയ്ക്ക് ബസ്

ട്രെയിനിനേക്കാൾ വേഗത്തിൽ ഓടിയെത്തുന്ന ബസ്.. കേൾക്കുമ്പോൾ ഇപ്പോഴും കുറച്ച് അതിശയമൊക്കെ തോന്നുന്നില്ലേ.. ചിലർക്കാവട്ടെ,ഇത് വിശ്വസിക്കാൻ പോലും സാധിച്ചെന്നു വരില്ല. ട്രെയിനിനെ ഓടിത്തോല്‍പ്പിക്കുന്ന ബസ് ഏതാണെന്ന് ചോദിത്താൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് കെഎസ്ആർടിസിയുടെ മിന്നൽ. ജനശതാബ്ദിയേക്കാൾ വേഗത്തില്ഡ എത്തുന്ന മിന്നൽ ബസിനെ മലയാളം നേറ്റീവ് പ്ലാനറ്റ് നേരത്തെ വായനക്കാർക്കായി പരിചയപ്പെടുത്തിയിരുന്നു. ഇങ്ങനെ തീവണ്ടിയെ സമയത്തിൽ തോൽപ്പിക്കുന്ന മറ്റൊരു മിന്നൽ കൂടി നമ്മുടെ കെഎസ്ആർടിസിക്കുണ്ട്.

തിരുവനന്തപുരം- പാലക്കാട് യാത്രയിൽ ധൈര്യമായി ടിക്കറ്റ് എടുക്കാൻ പറ്റിയ സർവീസ്
കെ എസ് ആർ ടി സി തിരുവവനന്തപുരം- പാലക്കാട് മിന്നൽ. യാത്രാ സമയത്തില്‍ ട്രെയിനിനെ വരെ പിന്നിലാക്കിയാണ് ഈ ബസ് പാലക്കാട് എത്തുന്നത്. തലസ്ഥാനത്തു നിന്നുള്ള രാത്രി യാത്രകൾക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിലൊന്ന് ഈ ബസ് ആകാൻ കാരണം ഇതിന്‍റെ കുറഞ്ഞ യാത്രാ സമയം തന്നെയാണ്. എങ്ങനെയാണ് ഇതെന്നല്ലേ. നോക്കാം.

Thirvananthapuram- Palakkad KSRTC Minnal Bus And Amritha Express

തിരുവനന്തപുരത്ത് നിന്ന് രാത്രി കാലങ്ങളിലെ യാത്രയ്ക്ക് ആശ്രയിക്കുന്ന അമൃത എക്സ്പ്രസിനെയാണ് തിരുവനന്തപുരം- പാലക്കാട് കെ എസ് ആർ ടി സി മിന്നൽ വേഗത്തിൽ പിന്നിലാക്കുന്നത്, ഏകദേശം 40 മിനിറ്റ് സമയമാണ് വ്യത്യാസം വരുന്നത്. താമസിച്ച് കയറി ആദ്യം എത്തേണ്ടവർക്ക് ഇത് പറ്റിയ സർവീസാണ്. അമൃത എക്സ്പ്രസും കെ എസ് ആർ ടി സി മിന്നൽ ബസും നമുക്ക് താരതമ്യം ചെയ്തു നോക്കാം.

അമൃത എക്സ്പ്രസ് ((16343)

തിരുവനന്തപുരത്ത് നിന്നും എല്ലാ ദിവസവും മധുരെ വരെ പോകുന്ന അമൃത എക്സ്പ്രസിന്‍റെ തിരുവനന്തപുരം- പാലക്കാട് യാത്രയാണ് നമ്മൾ നോക്കുന്നത്. എല്ലാ ദിവസവും രാത്രി 20:30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് പിറ്റേന്ന് പുലർച്ചെ 03:40 ന് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തും. 07 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 240 രൂപ, എസി ത്രീ ടയറിന് 645 രൂപ, എസി ടൂ ടയറിന് 915 രൂപ എന്നിങ്ങനെയാണ് നിരക്ക്.

തിരുവനന്തപുരം സെൻട്രൽ - 20:30 PM
കഴക്കൂട്ടം - 20:45 PM
വർക്കല ശിവഗിരി - 21:09 PM
കൊല്ലം ജംങ്ഷൻ - 21:32 PM
കരുനാഗപ്പള്ളി - 22:01 PM
കായംകുളം ജംങ്ഷൻ - 22:16 PM
മാവേലിക്കര - 22:27 PM
ചങ്ങനാശ്ശേരി - 22:38 PM
തിരുവല്ല - 22:49 PM
കോട്ടയം - 23:19 PM
എറണാകുളം ടൗൺ - 00:40 AM
ഇടപ്പള്ളി - 00:56 AM
ആലുവ - 01:10 AM
തൃശ്ശൂർ - 02:17 AM
ഒറ്റപ്പാലം - 02:59 AM
പാലക്കാട് ജംങ്ഷൻ - 03:40 AM
പാലക്കാട് ടൗൺ - 04:11 AM

തിരുവനന്തപുരം- പാലക്കാട് കെഎസ്ആർടിസി മിന്നല്‍

തിരുവനന്തപുരം- പാലക്കാട് കെ എസ് ആർ ടി സി മിന്നല്‍ എല്ലാ ദിവസവും രാത്രി 9.30 ന് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 04:05 ന് പാലക്കാട് എത്തുന്നു. 6 മണിക്കൂർ 35 മിനിറ്റാണ് യാത്ര സമയം. 471 രൂപയാണ് ടിക്കറ്റ്.

തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡ് - 21:30 PM
കൊട്ടാരക്കര - 22:45 PM
കോട്ടയം - 00:20 AM
മൂവാറ്റപുഴ - 01:20 AM
തൃശൂർ - 02:55 AM
പാലക്കാട് - 04:05 Am.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: palakkad ksrtc train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+