കാടിന്റെ കാഴ്ചകളിലെ വ്യത്യസ്തത ഗവിയോളം കാണിച്ചുതരുന്ന മറ്റൊരു നാടില്ല. പച്ചപ്പിന്‍റെ വിവിധ വകഭേദങ്ങളും അങ്ങകലെ ഒഴുകിയൊലിച്ച് വരുന്ന വെള്ളച്ചാട്ടങ്ങളും അപ്രതീക്ഷിതമായി മുന്നിലെത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും പിന്നെ അണക്കെട്ടും ഒക്കെയായി ഒരു യാത്രയിൽ ആഗ്രഹിക്കാവുന്നതിലുമധികം ഗവി തരും. അതുകൊണ്ടുതന്നെ കെ എസ് ആർ ടി സിയുടെ ഗവി യാത്രകൾക്ക് സീറ്റ് ലഭിക്കുക എന്നതും ഇത്തിരി കടുപ്പമാണ്.
ഇപ്പോഴിതാ, തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് ഏകദിന വിനോദയാത്ര നടത്തുന്നു. പച്ചപ്പിന്‍റെ സൗന്ദര്യവും കോടമഞ്ഞിന്‍റെ കുളിയും ആവോളം ആസ്വദിച്ച് കാടിന്റെ ഉള്ളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്ന യാത്രയിൽ ബുക്ക് ചെയ്യുവാനുള്ള സമയമാണിത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കുവാൻ സാധിക്കുന്നത് എന്നതിനാൽ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

ഗവിയിലെ കാടിനുള്ളിലൂടെ സഞ്ചരിക്കുന്ന അഞ്ചര മണിക്കൂർ സമയം അപ്രതീക്ഷിതവും രസകരവുമായ നിരവധി കാഴ്ചകൾ മുന്നിലെത്തിക്കുന്ന സമയമാണ്. 70ആകെ 70 കിലോമീറ്ററാണ് കാട്ടിനുള്ളിലൂടെ മാത്രം പോകേണ്ടത്. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അഞ്ച് ഡാമുകളാണ് യാത്രയിൽ കാണുന്നത്. ഗവിയിൽ നിന്നു നേരെ പരുന്തുംപാറ കൂടി പോയി അവിടെ കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് തൊടുപുഴയിലേക്ക് മടങ്ങിവരുന്നത്.
തൊടുപുഴയിൽ നിന്നുള്ള ഗവി യാത്ര 2023 മെയ് 22 തിങ്കളാഴ്ച രാവിലെ 4.30 പുറപ്പെടുന്നു. ഗവിയും ഒപ്പം പരുന്തുംപാറയും കണ്ട് അന്നേ ദിവസം രാത്രിയോടു കൂടി തിരികെ തൊടുപുഴ ഡിപ്പോയിൽ എത്തിച്ചേരും. ബസ് ടിക്കറ്റ്, ഗവി ബോട്ടിംഗും ഉച്ചഭക്ഷണവും എന്നിവ ഉൾപ്പടെ 1850/- രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്
താല്പര്യമുള്ളവർക്ക് രാവിലെ 10.00 മുതൽ വൈകിട്ടു 5.00 വരെ കെഎസ്ആർടിസി ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400 2622 04, 830 488 9896, 960519 2092, 9744910383, 9744 910 383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












