Search
  • Follow NativePlanet
Share
» »ക്രിസ്മസ് സ്പെഷ്യൽ കെഎസ്ആര്‍ടിസി മിന്നൽ ബസ്.. തിരുവനന്തപുരം- മാനന്തവാടി റൂട്ട്, ആകെ 7 സ്റ്റോപ്പ്, വേഗമെത്താം

ക്രിസ്മസ് സ്പെഷ്യൽ കെഎസ്ആര്‍ടിസി മിന്നൽ ബസ്.. തിരുവനന്തപുരം- മാനന്തവാടി റൂട്ട്, ആകെ 7 സ്റ്റോപ്പ്, വേഗമെത്താം

ക്രിസ്മസ് അവധി തുടങ്ങിയതോടെ യാത്രകളും തിരക്കിലേക്ക് മാറി. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളിലെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബുക്കിങ് സൗകര്യം ലഭ്യമായവയിലെല്ലാം നേരത്തെ തന്നെ സീറ്റുകൾ തീര്‍ന്നിരുന്നു. പ്രധാന ബസ് സ്റ്റാൻഡുകളിലും വലിയ തിരക്കാണ്. ഇതിനെത്തുടർന്ന് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) നിരവധി അധിക സർവീസുകളും ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ മിന്നൽ ബസ് സർവീസ് പ്രഖ്യാപിച്ചിരിക്കുകയയാണ് കെഎസ്ആർടിസി. തലസ്ഥാനത്ത് നിന്ന് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ,തൃശ്ശൂർ, പെരിന്തൽമണ്ണ, താമരശ്ശേരി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്രിസ്മസിന് മുൻപ് യാത്ര ചെയ്യുന്നവർക്ക് പറ്റിയ ബസ് ആണിത്. മറ്റു ബസുകളുടെ സമയത്തേക്കാൾ ഒന്നോ രണ്ടോ മണിക്കൂർ കുറച്ച് യാത്ര മതിയാകും. ഡിസംബർ 22 ഞായറാഴ്ച മാത്രമാണ് ഈ സർവീസ്.

Trivandrum to Mananthavady Christmas Special KSRTC Minnal Bus

തിരുവനന്തപുരം- മാനന്തവാടി കെഎസ്ആർടിസി മിന്നൽ

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 7.30 ന് പുറപ്പെടുന്ന തിരുവനന്തപുരം- മാനന്തവാടി കെഎസ്ആർടിസി മിന്നൽ പിറ്റേന്ന് രാവിലെ 4.30 ന് മാനന്തവാടിയിൽ എത്തും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. അധികമായി ഒരുക്കിയ ബസ് സർവീസിന് 651 രൂപയാണ് നിരക്ക്.

7:30 PM തിരുവനന്തപുരം
08:45 PM കൊട്ടാരക്കര
10:20 PM കോട്ടയം
12:20 AM മൂവാറ്റുപുഴ
12:55 AM തൃശ്ശൂർ
02:10 AM പെരിന്തൽമണ്ണ
02:35 AM മഞ്ചേരി (R)
02:50 AM അരീക്കോട്(R)
03.20 AM താമരശ്ശേരി
04:05 AM കൽപ്പറ്റ
04:40 AM മാനന്തവാടി

ഇതിൽ അരീക്കോട്, മഞ്ചേരി എന്നിവ റിക്വസ്റ്റഡ് സ്റ്റോപ്പുകളാണ്. ഈ സ്റ്റോപ്പുകളിൽ നിന്ന് കയറാനോ ഇറങ്ങാനോ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബസ് പുറപ്പെടുന്നതിമു മുൻസ് സർവീസ്മെസേജ് വരുമ്പോൾ അതിലെ ഫോൺ നമ്പറിൽ വിളിച്ച് സംസാരിക്കാം. . അരീക്കോട്, മഞ്ചേരി നിന്ന് കയറാൻ ആഗ്രഹിക്കുന്നവർ താമരശ്ശേരി ബുക്കിംഗ് പോയിന്റ് നൽകി വേണം സീറ്റ് റിസർവ് ചെയ്യുവാൻ.

തിരഞ്ഞെടുത്ത സ്റ്റോപ്പുകളിൽ മാത്രമാകും മിന്നൽ ബസുകൾ നിർത്തുക. മാത്രമല്ല, വഴിയില്ഡ ഇറങ്ങുവാനോ, സ്റ്റോപ്പ് ആവശ്യപ്പെടുവാനോ സാധിക്കാത്തതിനാൽ യാത്രകൾ അതിനനുസരിച്ച് ക്രമീകരിക്കുവാനും മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിൽ നിന്ന് മാത്രം കയറുവാനും യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.

മാനന്തവാടി- തിരുവനന്തപുരം കെഎസ്ആർടിസി മിന്നൽ ബസ്

മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരേണ്ടവർക്ക് കെഎസ്ആർടിസിയുടെ സ്ഥിരം മിന്നൽ സർവീസ് ലഭ്യമാണ്. എല്ലാ ദിവസങ്ങളിലും സർവീസ് നടത്തുന്ന ഈ മിന്നൽ ബസ് വൈകിട്ട് 7.00 മണിക്ക് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4.25 ന് തിരുവനന്തപുരത്ത് എത്താം. മാനന്തവാടി - കൽപ്പറ്റ - താമരശ്ശേരി - പെരിന്തൽമണ്ണ - തൃശൂർ - വൈറ്റില ഹബ് - എറണാകുളം - ആലപ്പുഴ - കൊല്ലം വഴിയാണ് തിരുവനന്തപുരം എത്തുന്നത്.

മാനന്തവാടി - 19:00
കൽപ്പറ്റ - 19:35
താമരശ്ശേരി - 20:20
പെരിന്തൽമണ്ണ - 22:00
തൃശൂർ - 23:15
വൈറ്റില ഹബ് - 00:44
എറണാകുളം - 00:45
ആലപ്പുഴ - 01:45
കൊല്ലം - 03:10
തിരുവനന്തപുരം - 04:10

തിരുവനന്തപുരം- മാനന്തവാടി കെഎസ്ആർടിസി മിന്നൽ

തിരുവനന്തപുരം- മാനന്തവാടി റൂട്ടിലും മിന്നൽ ബസ് സ്ഥിരം ലഭ്യമാണ്. രാത്രി 8.30 ന് പുറപ്പെടുന്ന മിന്നൽ പിറ്റേന്ന് രാവിലെ
05:40ന് മാനന്തവാടിയിൽ എത്തും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം.

20:30 PM തിരുവനന്തപുരം
21:45 PM കൊട്ടാരക്കര
23:20 PM കോട്ടയം
00:20 AM മൂവാറ്റുപുഴ
01:55 AM തൃശ്ശൂർ
03:10 AM പെരിന്തൽമണ്ണ
04:20 AM താമരശ്ശേരി
05:05 AM കൽപ്പറ്റ
05:40 AM മാനന്തവാടി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+