Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: കോട്ടയത്ത് നിന്ന് നേരിട്ട് ബസ്, സീറ്റ് ഉറപ്പാക്കാൻ നേരത്തെ ബുക്ക് ചെയ്യാം, സമയം

വേളാങ്കണ്ണി തിരുന്നാൾ 2024: കോട്ടയത്ത് നിന്ന് നേരിട്ട് ബസ്, സീറ്റ് ഉറപ്പാക്കാൻ നേരത്തെ ബുക്ക് ചെയ്യാം, സമയം

വേളാങ്കണ്ണി മാതാവിന്‍റെ ദേവാലയത്തിലെ തിരുന്നാൾ കേരളത്തിനു സ്വന്തം ആഘോഷങ്ങളിലൊന്നാണ്. പതിനായിരക്കണക്കിന് മലയാളികളാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വേളാങ്കണ്ണി മാതാവിന്‍റെ തിരുന്നാളിൽ പങ്കെടുക്കുവാനായി പോകുന്നത്. ട്രെയിൻ, ബസ് സർവീസുകൾ ഈ റൂട്ടിൽ ഉള്ളതിനാൽ സാധാരണക്കാർ ആശ്രയിക്കുന്നതും ഇവ രണ്ടുമാണ്. വേളാങ്കണ്ണി യാത്രകൾ പോകുന്ന ചങ്ങനാശ്ശേരി, കോട്ടയം, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പറ്റിയ ഒരു കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്.

പെരുന്നാൾ സമയത്ത് മാത്രമല്ല,എല്ലായ്പ്പോഴും ഈ ബസ് നിറയെ ആളുകളുമായാണ് യാത്ര പുറപ്പെടുന്നത് തന്നെ. ഇത്തവണത്തെ വേളാങ്കണ്ണി തിരുന്നാളിന് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാ ചങ്ങനാശ്ശേരി- വേളാങ്കണ്ണി ബസിന്‍റെ സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

വേളാങ്കണ്ണി തിരുന്നാൾ 2024

ഈ വര്‍ഷത്തെ വേളാങ്കണ്ണി തിരുന്നാൾ ഓഗസ്റ്റ് 29 ന് ആരംഭിക്കും. 11 ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ആഘോഷമാണ്. വേളാങ്കണ്ണി ആരോഗ്യമാതാവിനോട് പ്രാർത്ഥിക്കാനും അസുഖങ്ങളും ആകുലതകളും മാറ്റി ആരോഗ്യത്തോടെ മടങ്ങാനും ജീവിതത്തിലെ പ്രശ്നങ്ങൾ അകലാനുമായി വിശ്വാസത്തോടെയാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്. സെപ്റ്റംബർ 8 ന് വേളാങ്കണ്ണി തിരുന്നാൾ സമാപിക്കും.

ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെഎസ്ആർടിസി ബസ് 1433CHRVLKNI

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 15:05 ന് ചങ്ങനാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് 14 മണികൂർ 40 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 05:45 ന് വേളാങ്കണ്ണിയിലെത്തും. 840 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. ചങ്ങനാശ്ശേരി - കോട്ടയം - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - തൃശൂർ - പാലക്കാട് - പഴനി - ട്രിച്ചി - തഞ്ചാവൂർ - വേളാങ്കണ്ണി എന്നിങ്ങനെയാണ് റൂട്ട്.

ചങ്ങനാശ്ശേരി - 14:33
കോട്ടയം - 15:05
കോട്ടയം - 16:20
മുവാറ്റുപുഴ - 16:40
മുവാറ്റുപുഴ - 16:50
അങ്കമാലി - 18:20
തൃശ്ശൂർ - 20:20
പാലക്കാട് - 23:00
പളനി - 02:05
തിരുച്ചിറപ്പള്ളി (ട്രിച്ചി) സെൻട്രൽ ബസ് സ്റ്റാൻഡ് - 03:45
തഞ്ചാവൂർ പുതിയ ബസ് സ്റ്റാൻഡ് - 05:45
വേളാങ്കണ്ണി - 05:45 എന്നിങ്ങനെയാണ് സമയക്രമം.

വേളാങ്കണ്ണി-ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് 1433VLKNICHR

വേളാങ്കണ്ണിയിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 2.33 ന് പുറപ്പെടുന്ന ബസ് 14 മണികൂർ 22 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 4.55 ന് ചങ്ങനാശ്ശേരിയിലെത്തും. വേളാങ്കണ്ണി - തഞ്ചാവൂർ - ട്രിച്ചി - പഴനി - പാലക്കാട് - വടക്കഞ്ചേരി - തൃശൂർ - ചാലക്കുടി - അങ്കമാലി - പെരുമ്പാവൂർ - മൂവാറ്റുപുഴ - ഏറ്റുമാനൂർ - കോട്ടയം - ചങ്ങനാശ്ശേരി എന്ന റൂട്ടിലാണ് യാത്ര.

വേളാങ്കണ്ണി - 14:33
തഞ്ചാവൂർ പുതിയ ബസ് സ്റ്റാൻഡ് - 16:45
തിരുച്ചിറപ്പള്ളി (ട്രിച്ചി) സെൻട്രൽ ബസ് സ്റ്റാൻഡ് - 17:55
പളനി - 21:30
പാലക്കാട് - 00:05
വടക്കാഞ്ചേരി - 00:45
തൃശ്ശൂർ - 01:55
ചാലക്കുടി - 02:20
അങ്കമാലി - 02:35
പെരുമ്പാവൂർ - 02:55
മുവാറ്റുപുഴ - 03:30
കോട്ടയം - 04:55
ചങ്ങനാശ്ശേരി - 05:15 എന്നിങ്ങനെയാണ് സമയക്രമം.

അതിരാവിലെ വേളാങ്കണ്ണിയിൽ എത്തി മലയാളം കുര്‍ബാനയിൽ പങ്കെടുക്കുവാനും അവിടെ പ്രധാന പള്ളികളൊക്കെ കണ്ട് തിരികെ മടങ്ങി വരുവാനും കഴിയുന്ന സമയത്തിലാണ് ഈ ബസിന്‍റെ സമയം. ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഈ സർവീസിനെ ആശ്രയിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: velankanni kottayam ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+