Search
  • Follow NativePlanet
Share
» »റോസ്മലയുടെ വന്യത, ഗവിയിലെ കാടുകൾ, മൂന്നാറും വയനാടും പിന്നെ കോന്നിയും... മേയ് മാസ യാത്രകൾ ഇതാ ഇവിടേക്ക് പോകാം

റോസ്മലയുടെ വന്യത, ഗവിയിലെ കാടുകൾ, മൂന്നാറും വയനാടും പിന്നെ കോന്നിയും... മേയ് മാസ യാത്രകൾ ഇതാ ഇവിടേക്ക് പോകാം

പച്ചപ്പും വനഭംഗിയും നേരിട്ടറിഞ്ഞ് കാടിനുള്ളിലൂടെ ബസിൽ ഒരു ഓഫ്റോഡ് യാത്ര...ശെന്തുരുണിക്കാടും പരപ്പാര‍് അണക്കെട്ടും ഒക്കെ കണ്ട് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ പറ്റിയ പാക്കേജ്. ഓഫ്റോഡ് യാത്രയുടെ ലഹരി തരുന്ന ഇലവീഴാപൂഞ്ചിറ, ആകാശത്തിന്‍റെ അറ്റത്ത് നിൽക്കുന്ന മേഘത്തെ കൈയ്യെത്തി തൊടാന്‍ തക്ക ഉയരത്തിൽ നിൽക്കുന്ന ഇല്ലിക്കൽ കല്ല്.. എന്തുരസമുള്ള കാഴ്ചകളും സ്ഥലങ്ങളും അല്ലേ..

എങ്കിൽ ഈ മേയ് മാസ്തിൽ ഈ സ്ഥലങ്ങലെല്ലാം ഒന്നു കണ്ടു വന്നാലോ.. ഈ മൂന്നിടങ്ങൾ മാത്രമല്ല, കോടമഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന പൊന്മുടി, കാടിനുളളിലൂടെ 90 കിലോമീറ്റർ യാത്ര നമല്കുന്ന ഗവി, കേരളാ ടൂറിസത്തെ രാജ്യമെമ്പാടും അറിയിച്ച കാന്തല്ലൂർ, പരസ്പരം പോരടിക്കുന്ന നദികളുടെ സ്ഥലമായ പാണിയോലി പോര് എന്നിങ്ങനെ ഇഷ്ടംപോലെ സ്ഥലങ്ങൾ. യാത്രകൾ ഒരുക്കിയിരിക്കുന്നത് നമ്മുടെ കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ആണ്.

list of May 2024 tour packages from Kollam KSRTC

ഈ പട്ടിക കണ്ടപ്പോൾ നമ്മുടെ മൂന്നാറും വയനാടും വാഗമണ്ണും ഒക്കെ യാത്രാ ലിസ്റ്റിൽ നിന്നും പുറത്തായോ എന്നു സംശയിക്കേണ്ട. അവിടേക്കും ഒരുക്കിയിട്ടുണ്ട് കിടിലന്‌‍ പാക്കേജുകൾ. മേയ് 1 മുതൽ മാസാവസാനം വരെ കേരളത്തിലങ്ങോളമിങ്ങോളം ഇഷ്ടംപോലെ യാത്രകളാണ് ബജറ്റ് ട്രിപ്പ് പ്രേമികള്‍ക്കായി കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ കപ്പലിൽ കയറി അറബിക്കടല്‌ കണ്ടു വരുന്ന നെഫിര്‍റ്റിറ്റി ക്രൂസ് യാത്രയും മേയ് മാസത്തിൽ കൊല്ലത്തു നിന്നുണ്ട് കേട്ടോ.

രാമക്കൽമേട് യാത്ര
മേയ് 5 ന് രാവിലെ 5.30 ന് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാത്രി 11.50 ന് മടങ്ങിയെത്തും. മേയ മാസത്തിൽ ഈ ഒരു യാത്ര മാത്രമേ രാമക്കൽ മേടിലേക്ക് നടത്തുന്നുള്ളൂ.

റോസ് മല യാത്ര
മേയ് 5, 12, ജൂൺ 1 എന്നീ തിയികളില്‌ കൊല്ലത്ത് നിന്നും റോസ്മല യാത്ര പുറപ്പെടും. രാവിലെ 6.30 ന് ആരംഭിച്ച് രാത്രി 9.30 ന് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.

നെഫിർറ്റി ക്രൂസ് യാത്ര
മേയ് മാസത്തിലെ നെഫിര്‍റ്റിറ്റി ക്രൂസ് യാത്ര ആറാം തിയതി രാവിലെ 10.00 മണിക്ക് പുറപ്പെട്ട് രാത്രി 12.10 ന് എത്തിച്ചേരും. 4100 രൂപയാണ് നിരക്ക്. അഞ്ച് മണിക്കൂർ ആഡംബര കപ്പലില്‍ അറബിക്കടലിൽ ചെലവഴിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. . ഡിന്നർ, ഡിജെ മ്യൂസിക്, വിവിധ തരം ഗെയിമുകൾ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു.

ഗവി യാത്ര
മേയ്‌ 7, 19, 31 എന്നീ തിയതികളിലാണ് കൊല്ലത്തു നിന്നും ഗവി യാത്ര. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 10.30 ന് എത്തുന്ന വിധത്തിലാണ് പാക്കേജ്. കാടിനുള്ളിലൂടെ ഗവി കണ്ടുവരുന്ന യാത്രയാണിത്. 2150 രൂപയാണ് നിരക്ക്

മൂന്നാർ - കാന്തല്ലൂർ യാത്ര
മേയ് 11, 25 എന്നിങ്ങനെ രണ്ട് തിയികളിലായി കൊല്ലത്തു നിന്നും മൂന്നാർ, കാന്തല്ലൂർ യാത്ര പോകും. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 11.50 ന് തിരികെ എത്തുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നാറിനു രണ്ടു ദിവസത്തെ യാത്രയ്ക്കും ഒരു രാത്രി താമസത്തിനുമായി 1730 രൂപയാണ് ഒരാൾക്ക്‌ നിരക്ക്,

വാഗമണ്‍ യാത്ര
മേയ് 12 ന് രാവിലെ 5.00 മണിക്ക് പോയി രാത്രി 10.30 ന് മടങ്ങിയെത്തും. . വാഗമൺ പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക് എന്നിവയും പരുന്തുംപാറയുമാണ് സന്ദർശിക്കുന്നത്. ഉച്ചഭക്ഷണം അടക്കം 1020 രൂപയാണ് ഒരാൾക്ക് നിരക്ക്.

വയനാട് യാത്ര
മേയ് 16 നാണ് ഈ മാസത്തെ വയനാട് യാത്ര കൊല്ലത്തു നിന്ന് പുറപ്പെടുന്നത്. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണിത്. രണ്ടു ദിവസത്തെ താമസവും എല്ലാ പ്രവേശന ഫീസും ഉൾപ്പെടെ 4100 രൂപയാണ് നിരക്ക്,

ഇത് കൂടാതെ മേയ് 11 ന് അയ്യപ്പ ക്ഷേത്ര യാത്ര, 18 ന് ശിവക്ഷേത്ര യാത്ര, 25 ന് മലമേൽപ്പാറ യാത്ര, 26 ന് ഇടുക്കി ഡാം, കാൽവരി മൗണ്ട് യാത്ര, ജൂൺ 1 ന് കോന്നി-കുംഭാവുരുട്ടി യാത്ര, എന്നിവയും നടത്തുന്നു,
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+