ഈ വനിതാ ദിനത്തിൽ എന്തൊക്കെ പരിപാടികളാണ് പ്ലാന്‍ ചെയ്തത്? സ്ഥിരം കുടുംബക്കാരുമുള്ള യാത്രയ്ക്ക് പകരം ഇത്തവണ ഈ വനിതാ ദിനത്തില്‍ നമുക്കൊരു യാത്ര പോയാലോ..ഒരു കെഎസ്ആർടിസി ബസ് ബസ് തന്നെ വാടകയ്ക്ക് എടുത്തൊരു യാത്രയാണെങ്കിലോ.. അതും ഒരുപാടു നാളായി ആഗ്രഹിച്ച ഒരിടത്തേയ്ക്ക് പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പോ കൂടെ പഠിക്കുന്നവർക്കൊപ്പമോ ഒരു യാത്ര പോകാൻ ക്ഷണിക്കുന്നത് കെഎസ്ആർടിസിയാണ്.
മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി വനിതകൾക്ക് മാത്രമായാണ് കെ എസ് ആർ ടി സി വിനോദ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ജനപ്രിയ വിനോദസഞ്ചാര റൂട്ടുകളിലേക്കു മാത്രമല്ല, വനിതാ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളേക്കും ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ യാത്ര പോകാം.

മാർച്ച് എട്ട് മുതൽ ഒരാഴ്ച സമയത്തേയ്ക്കാണ് വനിതകൾ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിക്കുക. മുൻകൂട്ടി ബുക്ക് ചെയ്ത് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ യാത്രകളില് പങ്കെടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വണ്ടർ ലാ യാത്രകൾ
വനിതാ ദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും വണ്ടർ ലായിലേക്ക് പ്രത്യേക ട്രിപ്പുകളും നടത്തുന്നു. വനിതാ ദിനത്തിന്‍റെ ഭാഗമായി കെഎസ്ആർടിസി പാക്കേജിൽ വരുന്ന വനിതകൾക്ക് നിരക്കിളവും നല്കുന്നുണ്ട്. യാത്രയിൽ പത്ത് വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളെയും ഒപ്പം കൂട്ടാം.
ആലപ്പുഴ കെഎസ്ആർടിസി വനിതാ ദിന യാത്രകൾ
ആലപ്പുഴ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിന്‍റെ ഭാഗമായി വിവിധ ഇടങ്ങളിലേക്ക് പ്രത്യേക യാത്രകൾ സംഘടിപ്പിക്കുന്നു. ഗവി, മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, പൊന്മുടി, അടവി, തെന്മല , മലക്കപ്പാറ, വാഗമൺ, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രകൾ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













