കൊട്ടാരസമുച്ചയത്തിന്‍െറ അറ്റകുറ്റപ്പണിക്ക് പണം കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെ 1969ലാണ് മഹാറാണാ ഓഫ് മേവാര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സിറ്റി പാലസിനോട് ചേര്‍ന്ന് മ്യൂസിയം തുറന്നത്. മേവാര്‍ രാജാക്കന്‍മാരുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്ന ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതിനോട് ചേര്‍ന്ന ആര്‍മറി മ്യൂസിയത്തില്‍ നൂറ്റാണ്ടുകളോളം ഉദയ്പൂര്‍ രാജ്യത്തെ സംരക്ഷിച്ച ആയുധങ്ങളും പടക്കോപ്പുകളും സന്ദര്‍ശകര്‍ക്കയി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീജി അരവിന്ദ് സിംഗ് മേവാറിന്‍െറ ഛായാചിത്രങ്ങളാണ് മറ്റൊരു ആകര്‍ഷണം. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് സന്ദര്‍ശക സമയം



Click it and Unblock the Notifications