ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പുരാതന ശിവക്ഷേത്രം എ.ഡി 734ല്‍ ആചാര്യ വിശ്വരൂപയാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. 2500 സ്ക്വയര്‍ ഫീറ്റില്‍ പരന്നുകിടക്കുന്ന ഈ ക്ഷേത്രസമുച്ചയത്തില്‍ 108 ക്ഷേത്രങ്ങളാണുള്ളത്. അമ്പത് അടി ഉയരമുള്ള നാലുമുഖങ്ങളുള്ള ശിവന്‍െറ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. നാലുവശങ്ങളിലേക്കായി നോക്കിയിരിക്കുന്ന ഈ മുഖങ്ങള്‍ വിഷ്ണു, സൂര്യ,രുദ്ര,ബ്രഹ്മ എന്നിവയാണെന്നതാണ് വിശ്വാസം.
ക്ഷേത്രത്തിന്‍െറ കവാടത്തില്‍ തന്നെ ശിവന്‍െറ വാഹനമായ നന്ദി എന്ന കാളയുടെ പൂര്‍ണകായക പ്രതിമയുണ്ട്. യമുന,സരസ്വതി ദേവിമാരുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്. പാര്‍വതി ദേവിയുടെയും ഗണേശന്‍െറയും ചിത്രങ്ങള്‍ക്ക് മധ്യത്തില്‍ വെള്ളിനിറത്തിലുള്ള പാമ്പ് ചുറ്റിയിരിക്കുന്ന ശിവലിംഗമുണ്ട്. ഗണേഷ്ജി ക്ഷേത്രം,അംബാമാത ക്ഷേത്രം,കലിക ക്ഷേരതം എന്നിവയും ഇതിന്‍െറ പരിസരത്താണ്.



Click it and Unblock the Notifications