സിറ്റിപാലസ് കൊട്ടാരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നേരത്തേ ജഗന്നാഥ് റായ് ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്തോ ആര്യന്‍ ശില്‍പ്പകലയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രത്തില്‍ വിഷ്ണുവാണ് പ്രതിഷ്ഠ. ഉദയ്പൂര്‍ നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന് കരുതുന്ന ഇത് 1651ല്‍ മഹാറാണാ ജഗത്സിംഗാണ് നിര്‍മിച്ചത്. മൂന്ന് നിലകളിലായുള്ള ക്ഷേത്രത്തിന്‍െറ ആദ്യ രണ്ട് നിലകളിലും കൊത്തുപണികളോടെയുള്ള 50 തൂണുകളാണ് ഉള്ളത്. ഒറ്റകല്ലില്‍ കൊത്തിയെടുത്ത നാല് കൈകളോടെയുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications