ഗോല്‍മഹല്‍ എന്നറിയപ്പെടുന്ന ഇവിടെയാണ് രാജാവ് പ്രജകളുടെ പരാതി കേള്‍ക്കാന്‍ ഇരുന്നിരുന്നത്. 1572ല്‍ മഹാറാണാ ഉദയ്സിംഗാണ് നിര്‍മിച്ചത്. മനോഹരമായ താഴികകുടങ്ങളോടെയുള്ള ഗോല്‍മഹല്‍ താജ്മഹലിന് സമാനമായ രൂപകല്‍പ്പനയാണ്. മേവാര്‍ രാജാക്കന്‍മാരുടെ ഛായാചിത്രങ്ങള്‍ക്കൊപ്പം മഹാറാണാ പ്രതാപ് സിംഗ് ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹാളിന്‍െറ ഒരു ഭാഗത്ത് മഹാറാണാ പ്രതാപ് സിംഗിന്‍െറ പ്രിയ കുതിരയായ ചേതകിന്‍െറ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications