Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ഉഖരുല്‍ ഉത്സവങ്ങള്‍

ഉഖരുല്‍ ഉത്സവങ്ങള്‍, ഉഖരുല്‍

19

ഉഖരുല്‍ ഉത്സവങ്ങള്‍   

കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഉഖരുല്‍ നിവാസികളുടെ ആഘോഷങ്ങളില്‍ അധികവും വിതയ്ക്കലും കൊയ്ത്തുമായി ബന്ധപ്പെട്ടതാണ്. ഉഖരുലിലെ ആദിമ ഗോത്രനിവാസികളായ തങ്ഖുലുകള്‍ ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ആഘോഷങ്ങളില്‍ ചിലതാണ്

ചുംഹ : നിറകതിരുകള്‍ കൊയ്ത ആനന്ദവേളയില്‍ നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായാണ് ചുംഫ കൊണ്ടാടുന്നത്. പ്രധാനമായും ഇതൊരു നന്ദിപ്രകാശന മേളയാണ്. അമ്മയുടെ വിരുന്ന് എന്നും ഇതിനെ വിളിക്കാറുണ്ട്. ഗ്രാമീണ സ്ത്രീകള്‍ ആചാരാനുഷ്ടാനങ്ങളില്‍ മുഴുകിയും പുരുഷന്മാര്‍ വീടിന് വെലിയിലുമായി രാത്രി ചിലവഴിക്കുന്നു.

ലുയിറ : വിത്ത് വിതയ്ക്കലുമായി ബന്ധപ്പെട്ട് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ലുയിറ ആഘോഷിക്കുന്നത്. വിഭവസമൃദ്ധമായ സദ്യകളും ഉത്തേജക പാനീയങ്ങളും ആട്ടും പാട്ടുമായി ആഹ്ലാദഭരിതമാണ് ഈ ഉത്സവവേള.

ലോങ ഖമാങ് : ചുംഫ പോലെതന്നെ ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു വിളവെടുപ്പിനുള്ള നന്ദിസൂചകമായാണ് ലോങ ഖമാങ് കൊണ്ടാടുന്നത്. കുട്ടികളാണ് പ്രധാനമായും ഇതിന്റെ മുന്‍നിരയില്‍. കുടുംബങ്ങളുടെ ഒത്തുചേരലാണ് ഇതിന്റെ സവിശേഷത.

തിശാം : മണ്‍മറഞ്ഞ പിതൃക്കളുടെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജനുവരി മാസങ്ങളില്‍ തിശാം ആചരിക്കുന്നത്. പൂര്‍വ്വികര്‍ക്ക് വേണ്ടിയുള്ള അനുഷ്ഠാനകര്‍മ്മങ്ങളില്‍ നൃത്തവും ഉള്‍പെടും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue