ഹിമാചല്‍ പ്രദേശിലെ ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെയാണ് അംബ് എന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രം.ഉന പട്ടണം വഴി കടന്ന്പോകുന്ന ധര്‍മ്മശാല-ചണ്ഡീഗഢ് പാതയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം പണ്ട് ജസ്വാല്‍ രാജാക്കന്മാരുടെ ഉദ്യാനങ്ങളായിരുന്നു. ഹൊഷിയാര്‍പുര്‍, ഹാമിര്‍പുര്‍, ചണ്ഡീഗര്‍, ഉന, നഥാവുന്‍, ജ്വാലാമുഖി എന്നിവിടങ്ങളില്‍ നിന്ന് ഈ പട്ടണത്തിലേക്ക് സുനിശ്ചിതമായ ബസ്സ് ഗതാഗതമുണ്ട്. 1972 ല്‍ ജില്ലകള്‍ രൂപീകൃതമായ തോടെ അംബ് പട്ടണത്തിന് ഉനയുടെ ഉപനഗരം എന്ന പദവി സിദ്ധിച്ചു.



Click it and Unblock the Notifications