ഉത്തരകാശി-ഗംഗോത്രി റോഡിലെ ബട്ട്വാരിയ്ക്കടുത്താണ് സമുദ്രനിരപ്പില്‍നിന്നും 3048 മീറ്റര്‍ ഉയരമുള്ള ദയരാ ബുഗ്യാല്‍ എന്ന മനോഹരമായ മേച്ചില്‍പ്പുറം. ബര്‍സു എന്ന ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ ട്രക്കിംഗ് നടത്തിയാലേ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടാനാകൂ.
മഞ്ഞുകാലങ്ങളില്‍ സഞ്ചാരികള്‍ക്ക് സ്ക്വീയിംഗ് നടത്താനുള്ള സൌകര്യവും ഇവിടെയുണ്ട്. 28 സ്ക്വയര്‍ കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മഞ്ഞുനിറഞ്ഞ മലഞ്ഞെരിവുകളിലാണ് ഇവിടെ സ്ക്വീയിംഗ് നടക്കുന്നത്.ഹിമാലയത്തിന്‍റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ കാണാനും സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ഇതുകൂടാതെ യാത്രക്കാര്‍ക്ക് തൊട്ടടുത്തെ ഒരു തടാകതീരത്ത് ക്യാപ് ചെയ്യാനുള്ള സൌകര്യവും ലഭ്യമാണ്.ദയരാ ബുഗ്യാല്‍ലില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഡോഡിറ്റല്‍ എന്ന ശുദ്ധജലതടാകതീരത്തേക്കുള്ള ട്രക്കിംഗും സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്.



Click it and Unblock the Notifications