ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍ ബംഗ്ലാവുകള്‍ക്കിടയിലൂടെ മാപുസയില്‍ നിന്നും വളരെ വേഗം ചെന്നെത്താവുന്ന ഒരു ബീച്ചാണിത്. മനോഹരമായ ഈ ബീച്ചില്‍ അധികം ബഹളങ്ങളുണ്ടാകാറില്ല. അഞ്ജുന ബീച്ചിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ ഇവിടെ നിന്നുള്ളൂ.
ചപ്പോറ കോട്ടയില്‍ നിന്നും വളരെ അടുത്താണ് വാഗത്തോര്‍ ബീച്ച്. ഗോവന്‍ രുചികള്‍ക്ക് പേരുകേട്ട നിരവധി ഷാക്കുകളും റെസ്റ്റോറന്റുകളും ഉണ്ട് ഇവിടെ. അവയില്‍ പ്രസിദ്ധമായ ഒന്നാണ് പ്രൈംറോസ് ഷാക്ക്. കടല്‍വിഭവങ്ങളാണ് വാഗത്തോറിലെ പ്രധാനപ്പെട്ട ഇനം.
ഏതാണ്ട് ഒമ്പതോളം ബാറുകളാണ് ഈ പ്രദേശത്ത് ഉളളത്. മാപുസ, അഞ്ജുന ബീച്ചുകളില്‍ നിന്നും ഇവിടേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. കണ്‌ഡോലിം, ബാഗ ബീച്ചുകളില്‍ നിന്നും ഏതാനും മിനുട്ടുകള്‍ സഞ്ചരിച്ചാല്‍ വാഗത്തോറിലെത്താം.



Click it and Unblock the Notifications