വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പേരിയ കാരമലൈ ടീ ഇന്‍ഡസ്ട്രീസിന്‍റെ തേയിലത്തോട്ടത്തിനുള്ളിലാണ് ഈ ക്ഷേത്രം. പല സ്ഥലങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ക്കായി വരുന്നു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.
ബാലാജി ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണുഭഗവാനാണ്. മൊബൈല്‍ ഫോണ്‍, ഫോട്ടോഗ്രാഫി എന്നിവ ക്ഷേത്രത്തിനുള്ളില്‍ വിലക്കിയിട്ടുണ്ട്. തിരുപ്പതി ബാലാജി ക്ഷേത്രത്തിലേതിന് സമാനമായ പൂജകള്‍ ഇവിടെ മുടക്കമില്ലാതെ നടന്ന് വരുന്നു. ക്ഷേത്രത്തിന്‍റെ വഴി വരെയേ വാഹനങ്ങള്‍ അനുവദിക്കൂ. അവിടെ നിന്ന് അര കിലോമീറ്ററോളം കാല്‍നടയായി വേണം ക്ഷേത്രത്തിലെത്താന്‍.



Click it and Unblock the Notifications