ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മൂന്ന് കിലോമീറ്ററും ബനാറസ് കന്‍േറാണ്‍മെന്‍റില്‍ നിന്ന് നാല് കിലോമീറ്ററും അകലെ ഭേല്‍പൂരിലാണ് ശ്രീ പാര്‍ശ്വനാഥ് ദിഗംബര്‍ ജൈന തുര്‍ഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വാരണാസിയിലും പരിസരത്തുമാണ് ജൈന തീര്‍ഥങ്കരന്‍മാരായ സുപാര്‍ശാവ്, ചന്ദ്രപ്രഭു, പാര്‍ശ്വനാഥ്, ശ്രേസ്, പാര്‍ശ്വ എന്നിവര്‍ ജനിച്ചത്. അതുകൊണ്ട് ജൈന മതസ്തരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇവിടം.
ഇരുപത്തി മൂന്നാമത്തെ തീര്‍ഥങ്കരനായ പാര്‍ശ്വനാഥ് ദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. വാരണാസിയില്‍ 800 ബി.സിയിലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് കരുതുന്നത്. മനോഹരമായ ഈ ക്ഷേത്രവും പരിസരവും വാരണാസിയിലത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ക്ഷേത്രാങ്കണത്തില്‍ കടക്കുന്നതോടെ മനസിന് കുളിര്‍മയും ശാന്തതയും അനുഭവപ്പെടും. ക്ഷേത്രത്തില്‍ ഏത് സമയവും സന്ദര്‍ശിക്കാമെങ്കിലും ജനുവരി ആദ്യ വാരമാണ് അനുയോജ്യം.



Click it and Unblock the Notifications