ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ കാണപ്പെടുന്ന കായലിന്റെയും അറബിക്കടലിന്റെയും സൌന്ദര്യം കുറച്ചൊന്നുമല്ല സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്നത്. വര്‍ക്കല ടൌണില്‍ നിന്ന് 4 കിലോമീറ്റര്‍ വടക്ക് മാറി കൊല്ലം സിറ്റിയിലേക്കുള്ളപാതയിലാണ് കാപ്പില്‍ തടാകം. പാലത്തിനുമുകളില്‍ നിന്നുകൊണ്ട് കായലിന്റെ ഭംഗി മൊത്തമായി നോക്കിക്കാണാം. അതുമല്ലെങ്കില്‍ ഒരു ബോട്ട് വാടകയ്‌ക്കെടുത്ത് കായല്‍ പരപ്പിലൂടെയും അറബിക്കടലിന്റെ ഓളങ്ങളിലൂടെയും ഒരു യാത്രയാവാം. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അവിരാമമായ കാഴ്ചകളാവും കാപ്പില്‍ തടാകം സമ്മാനിക്കുക.



Click it and Unblock the Notifications