വെല്ലൂരിലെ പ്രശസ്തമായ ബാലമുരുകന്‍ ക്ഷേത്രമാണ് ബാലാമതിയുടെ പ്രത്യേകത. വെല്ലൂരില്‍ നിന്നും അരമണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്. മനോഹരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ് ബാലാമതി. സുന്ദരമായ കാലാവസ്ഥയും പ്രകൃതികാഴ്ചകളും ബാലാമതിയെ ഉത്തമമായ വീക്കെന്‍ഡ് ഗെറ്റ് എവേയാക്കുന്നു. നിരവധി ഹെയര്‍പിന്‍ വളവുകളുണ്ട് ഇവിടത്തെ ബാലമുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡില്‍. 20 നൂറ്റാണ്ടിലാണ് ഇവിടത്തെ ക്ഷേത്രം നവീകരിച്ചത്. അഞ്ഞൂറ് കൊല്ലത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രം. പങ്കുനി മാസത്തിലെ ബ്രഹ്മോത്സവമാണ് ഇവിട്‌ത്തെ പ്രധാനപ്പെട്ട വാര്‍ഷികാഘോഷം. മഹാശിവരാത്രി ദിവസവും ഇവിടെ ധാരാളം ഭക്തര്‍ എത്തുന്നു.



Click it and Unblock the Notifications