വെല്ലൂരിലെ അറിയപ്പെടുന്ന സഹകരണസംഘമാണ് പൂമാലൈ വനിഗ വളകം. ഗ്രാമത്തിലെ വനിതകളുടെ കൂട്ടായമയാണ് ഇത്. ഗ്ലാസ് പെയിന്റിംഗ്സ്, പാവകള്‍, എംബ്രോയിഡറി തുണിത്തരങ്ങള്‍,അടുക്കള സാമഗ്രമികള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിച്ച് മാര്‍ക്കറ്റ് ചെയ്യുന്നത്.
പൂമാലൈ വനിഗ വളകം നിരവധി ഗ്രാമീണ സ്ത്രീകള്‍ക്ക് ദൈനംദിന ജീവിത്തിനുള്ള സഹായമാകുന്നു. 2000ത്തിലാണ് പൂമാലൈ വനിഗ വളകം ആരംഭിച്ചത്. വെല്ലൂരിലെത്തുന്ന സഞ്ചാരികള്‍ പൂമാലൈ വനിഗ വളകം സന്ദര്‍ശിക്കുകയും ഇവിടെ നിന്നും വെല്ലൂരിന്റെ ഓര്‍മയ്ക്കായി സാധനങ്ങള്‍ വാങ്ങുകയും ചെയ്യുക പതിവാണ്.