വിജയമന്ദിര ക്ഷേത്രത്താല്‍ പ്രശസ്തമായ ബിജമാണ്ടാല് വിദിഷയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോഴും പരാമാര കാലഘട്ടത്തിലെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. അപൂര്‍ണമായ രൂപകല്പനയും അടിത്തറയും നല്കുന്ന സൂചന നിര്‍മാണം അപൂര്‍ണമായിരുന്നു എന്നാണ്. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലെ തൂണുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന മുസ്ലീം പള്ളിയും ഇവിടെ കാണാം. മുഗള്‍ രാജാവായ ഔറംഗസേബിന്റെ കാലത്ത് പണികഴിപ്പിച്ച അല്മഗരി മസ്ജിദാണിത്. ക്ഷേത്രത്തിന്റെ ഒരു തൂണില്‍ ഭക്തിസാന്ദ്രമായ ലിഖിതങ്ങള്‍ അടയാളപെടുത്തിയിട്ടുണ്ട്. നരവര്ണന് രാജാവാണ് ഇത് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പുരാവസ്തു സംരക്ഷണ കേന്ദ്രം കൂടിയാണ് ഇവിടം. . സമീപപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശില്പങ്ങളും പുരാവസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിലെ ഒരു കിണറും ഇവിടെയുണ്ട്. കിണറിന്റെ രണ്ട് തൂണുകളിലായി ശ്രീകൃഷണ്ന്റെ ജീവിതത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ കഴിയും. മധ്യഇന്ത്യയിലെ ആദ്യകാല ശ്രീകൃഷ്ണ ചിത്രമാണിതെന്നാണ് കരുതപ്പെടുന്നത്.