വിഷ്ണുവിന്റെ പത്ത് അവതാരങ്ങള്ക്കായുള്ള ചെറു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന ക്ഷേത്രഗണമാണ് ദശാവതാര ക്ഷേത്രങ്ങള്‍. പ്രാദേശികമായി സധാവതാര ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം വിദിഷയ്ക്ക് സമീപമുള്ള കുര്വൈയിലെ ബദോഹ് നഗരത്തിലെ തടാകത്തിന് വകട്ടായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
എഡി എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്ക് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രങ്ങള്‍. തടാകത്തിന്റെ തെക്ക് വശത്തായി 9, 10 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ച നിരവധി സതി സ്തൂപങ്ങളുടെ വശിഷ്ടങ്ഹള് ഉണ്ട്. ഈ തൂണുകളില്‍ ഒന്നിന്റെ നാല് വശത്തും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും ഒപ്പം ഇരിക്കുന്ന ഹരന്റെയും ഗൗരിയുടെയും ശില്പങ്ങള് കൊത്തി വച്ചിരിക്കുന്നത് കാണാന്‍. ഭക്തിയോടെ ഇരു കൈകളും ഉയര്‍ത്തി നില്ക്കുന്ന ഒരു ശില്പവും ഉണ്ട്.