വിദിഷയില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ് ഗദാര്‍മാള്‍ ക്ഷേത്രം. ബസ് മാര്‍ഗം പതാരി വഴി വിദിഷയിലെത്തിച്ചേരാന്‍ എപ്പോഴും ബസ് സര്‍വീസുണ്ട്. പതാരിയിലും മധ്യകാലത്തെ നിരവധി ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉണ്ട്. നല്ല ഉയരമുള്ളതിനാല്‍ വളരെ ദൂരത്തു നിന്നുതന്നെ ക്ഷേത്രം ദൃശ്യമായി തുടങ്ങും. രണ്ട് അടിത്തറകള്‍ ഉള്ളതിനാല്‍ ക്ഷേത്രത്തിന് രണ്ട് തട്ടായാണന്ന് തോന്നും.
രണ്ട് കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് രണ്ട് അടിത്തട്ടുകള്‍. എഡി ഒമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ക്ഷേത്രമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ നാനാവിധത്തിലുള്ള അവശിഷ്‌ടങ്ങള്‍ സമീപ പ്രദേശങ്ങളില്‍ കാണാന്‍ കഴിയും. ഗദാര്‍മാള്‍ ക്ഷേത്രത്തിന് പ്രവേശന നടപ്പന്തല്‍ ഉണ്ട് എന്നാല്‍ പ്രാര്‍ത്ഥനയ്‌ക്കായി പ്രത്യേക തളം ഇല്ല.
ഗ്വാളിയോറിലെ തേലി കാമന്ദിറിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന് ചുറ്റുമായി നശിച്ചു പോയ ഏഴ് ക്ഷേത്രങ്ങള്‍ ഉണ്ട്.



Click it and Unblock the Notifications