വൃന്ദാവനിലെ കാളിഘട്ടിന് സമീപം സ്ഥിതി ചെയ്യുന്ന മദന്‍ മോഹന്‍ ക്ഷേത്രം ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. പണ്ട് കാലത്ത് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം കൊടും കാടായിരുന്നു.
ഭഗവാന്‍ മദനഗോപാലന്റെ യഥാര്‍ത്ഥ വിഗ്രഹം ഈ ക്ഷേത്രത്തില്‍ ഇപ്പോഴില്ല. ഔറംഗസേബിന്റെ ഭരണകാലത്ത് ഈ വിഗ്രഹം നശിപ്പിക്കാതിരിക്കാന്‍ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. മുഗള്‍ ഭരണ കാലത്ത് നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ വിഗ്രഹത്തിന്റെ അതേ രൂപം തന്നെയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥ വിഗ്രഹം ഇപ്പോഴും രാജസ്ഥാനില്‍ തന്നെയാണന്നാണ് പറയപ്പെടുന്നത്.
മറ്റ് പുരാതന ക്ഷേത്രങ്ങളാല്‍ ചെറുതാണ് ഈ ക്ഷേത്രമെങ്കിലും ഇവിടുത്തെ കൊത്തു പണികള്‍ അതിമനോഹരമാണ്. ഉയരമുള്ളതും വീതി കുറഞ്ഞതും ചുവന്ന നിറത്തിലുള്ളതുമായ ഇപ്പോഴത്തെ ഘടന നിര്‍മ്മിച്ചത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രീ നന്ദ ലാല്‍ വസു ആണ്. മുഗള്‍ ഭരണകാലത്ത് യഥാര്‍ത്ഥത്തിലുള്ളത് നശിപ്പിക്കപ്പെട്ടിരുന്നു.



Click it and Unblock the Notifications