കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപത്തായാണ് രാജ്യത്തെ ഏറ്റവും പഴയ ക്ഷേത്രമായ ശ്രീ രാധ രാസ ബിഹാരി അഷ്‌ട സഖി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാധാ- കൃഷ്‌ണനെയും അവരുടെ പ്രേമവുമായി അടുത്ത് ബന്ധമുള്ള രാധയുടെ എട്ട് സഖിമാരെയും ആരാധിക്കുന്ന ക്ഷേത്രമാണിത്.
മഥുരയിലെയും വൃന്ദാവനത്തിലെയും രണ്ട് സ്ഥലങ്ങളില്‍ ഒരോയിടത്തും ഭഗവാന്‍ രാസലീലകളാടിയെന്നാണ് ഐതീഹ്യം.
രാത്രികാലങ്ങളില്‍ ഇവിടെയുള്ളവര്‍ക്കര്‍ ചിലങ്കകളുടെ ശബ്‌ദവും മധുര ഗാനവും കേള്‍ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും പ്രധാന പൂജയ്‌ക്ക് മുമ്പ് രാധയുടെയും സഖിമാരുടെയും വസ്‌ത്രങ്ങള്‍ മാറ്റും. ഇതില്‍ പലതും നൂറ് വര്‍ഷങ്ങളിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ ക്ഷേത്രം പുതുക്കി പണിതിരുന്നു. ഭൂരിഭാഗവും നിലവിലും ആദ്യം നിര്‍മ്മിച്ചതുപോലെ തന്നെയാണ് ഉള്ളത്.



Click it and Unblock the Notifications