ഇന്ത്യയിലാകമാനം സ്ഥാപിക്കപ്പെട്ടിട്ടുള്ള എട്ട് ശാന്തി സ്തൂപങ്ങളില്‍ ഒന്നാണ് വാര്‍ധയിലെ വിശ്വ ശാന്തി സ്തൂപം. ഗീതൈ മന്ദിറിന് സമീപത്തായാണ് വിശ്വ ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഫുജി ഗുരുജിയുടെ സ്വപ്നമായിരുന്നു വിശ്വ ശാന്തി സ്തൂപം എന്നാണ് കരുതപ്പെടുന്നത്. ജപ്പാനില്‍ നിന്നും ഫുജി ഗുരുജി 1935 ലാണ് ഇന്ത്യയിലെത്തിയത്. വിശ്വ ശാന്തി സ്തൂപത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഗാന്ധിജിയെ കാണുന്നത്. വാര്‍ധയിലെ പ്രധാനപ്പെട്ട ബുദ്ധ ആരാധനായാലങ്ങളില് പ്രധാനപ്പെട്ടതാണ് വിശ്വ ശാന്തി സ്തൂപം. നാല് വശങ്ങളിലേക്കും നിലയുറപ്പിച്ച രീതിയിലുള്ള ബുദ്ധപ്രതിമകള്‍ വെള്ള നിറത്തിലുള്ള ഈ കെട്ടിടത്തില്‍ കാണാം. ഗൗതമ ബുദ്ധന്റെ ജീവിതചരിത്രം വിവരിക്കുന്നതാണ് വിശ്വ ശാന്തി സ്തൂപം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സമീപത്തായി ഒരു വലിയ പാര്‍ക്കും ജപ്പാനികളുടെ ഒരു ചെറിയ ബുദ്ധക്ഷേത്രലും കാണാന്‍ സാധിക്കും.