കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. കല്ലരമനെഘട്ടനടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. ഒട്ടേറെ ചെറിയ അരുവികളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗണേശ്ഗുഡി ഫോറസ്റ്റ് റേഞ്ചിലാണ് ഈ വെള്ളച്ചാട്ടം. ഉത്തര കന്നഡ ജില്ലയിലെ മിനി നയാഗ്രയെന്നാണ് സത്തൊഡി വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നത്.
49.2 മീറ്റര്‍ ഉയരമുള്ളതാണ് വെള്ളച്ചാട്ടം. കാട്ടിലൂടെ ഒഴുകുന്ന ഈ വെള്ളം പിന്നീട് കൊഡസള്ളി അണക്കെട്ടില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. ട്രക്കിങ് റിവര്‍ റാഫ്റ്റിങ്, പക്ഷി നിരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ക്കെല്ലാം പറ്റിയ അന്തരീക്ഷമാണ് ഇവിടുത്തേത്. മഴക്കാലത്ത് ഇവിടേയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. വെള്ളത്തിലിറങ്ങാനും മറ്റം സുരക്ഷിതം നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ്.



Click it and Unblock the Notifications