അച്ചന്‍കോവില്‍ ആറിന് കരയിലാണ് പന്തളം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അടൂര്‍ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ മാറി പന്തളത്താണ് കൊട്ടാരമുള്ളത്. കേരളചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് പന്തളം രാജകുടുംബം. മധുരയിലെ പാണ്ഡ്യരാജാക്കന്മാരില്‍ നിന്നുമാണത്രേ പന്തളം രാജകുടുംബത്തിന്റെ ഉത്ഭവം. ഒരു പാണ്ഡ്യരാജാവ് നാട്ടിലെ പ്രമാണിയായരുന്ന കൈപ്പുഴ തമ്പാനില്‍ നിന്നും സ്ഥലം വാങ്ങിച്ച് രാജ്യം സ്ഥാപിച്ചുവെന്നാണ് കഥ.
ചരിത്രപരമായ പ്രാധാന്യം മാത്രമല്ല ഈ കൊട്ടാരത്തിനുള്ളത്. മതപരമായ കാര്യങ്ങളിലും പന്തളം കൊട്ടാരത്തിന് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഐതീഹ്യങ്ങള്‍ അനുസരിച്ച് അയ്യപ്പന്‍ മനുഷ്യാവതാരമായി ജീവിച്ചത് പന്തളം രാജാവിന്റെ മകനായിട്ടാണ് എന്നാണ് വിശ്വാസം. അച്ചന്‍കോവിലാറിന് കരയില്‍ അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്.
ശബരിമലയിലെ അയ്യപ്പക്ഷേത്രം പോലെതന്നെ പ്രധാനമാണ് ഹിന്ദുക്കള്‍ക്ക് ഈ വലിയകോയിക്കല്‍ എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും. മകരവിളക്കുത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. മകരവിളക്കുത്സവത്തിനായി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയായിട്ടാണ് ശബരിമലയിലേയ്ക്ക് കൊണ്ടുപോകുന്നത്.
ഇതുകൊണ്ടൊക്കെത്തന്നെ മതപരമായകാര്യങ്ങളില്‍ ഇന്നും പന്തളം കൊട്ടാരത്തിന് കാര്യമായ പ്രാധാന്യമുണ്ട്. ശബരിമലയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഭക്തര്‍ പന്തളം കൊട്ടാരത്തിലെ വലിയകോയിയ്ക്കല്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന പതിവുണ്ട്. അച്ചന്‍കോവിലാറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications