ബഗേശ്വര്‍നാഥ ക്ഷേത്രം, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ബഗേശ്വര്‍നാഥ ക്ഷേത്രം

കോട്ടകള്‍ക്കും ശവകുടീരങ്ങള്‍ക്കും പുറമെ ഒരുപാട് ക്ഷേത്രങ്ങളും ആഗ്രയിലുണ്ട്. മംഗളേശ്വര ക്ഷേത്രം, ശ്രീകൃഷ്ണ പ്രണാമി ക്ഷേത്രം, ആര്യസമാജ ക്ഷേത്രം, ഇവയെക്കാളൊക്കെ ഏറെക്കുറെ പ്രശസ്തമായ ദയാല്‍ ബാഗിലെ സ്വാമിജി മഹാരാജ് ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.പട്ടണത്തിലെ ഏതാനും ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ബഗേശ്വരനാഥ ക്ഷേത്രം. രാം രത്തന്‍  റോഡില്‍ രാജാ കി മണ്ഡിയ്ക്കടുത്ത് ജനസാന്ദ്രതയുള്ളിടത്താണ് ഇത് നിലകൊള്ളുന്നത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്ന് രണ്ട് കിലോമീറ്റര്‍  അകലെ സെന്റ് ജോണ്‍സ് കോളേജിനും സെയില്‍സ്ടാക്സ് ഓഫീസിനും അരികെയാണിത്.

പ്രൌഢോജ്ജ്വലമായ ഈ ക്ഷേത്രത്തിനകത്ത് പത്തിലധികം ശിവലിംഗങ്ങളുണ്ട്. ഏറെ ഭക്ത്യാദരവോടെയാണ് ദേശവാസികള്‍ഈ ക്ഷേത്രത്തെ കാണുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള എണ്ണമറ്റ സഞ്ചാരികളുടെ പ്രിയസങ്കേതമാണ് ഈ ക്ഷേത്രം.ആലക്തിക ദീപങ്ങളാല്‍ കമനീയമായ് അലങ്കരിച്ച ഇവിടത്തെ ഉത്സവങ്ങള്‍ ക്ക് വലിയൊരു ജനക്കൂട്ടമാണ് ഇവിടെ വന്നെത്താറുള്ളത്.

 

Please Wait while comments are loading...