ചൌസട് ഖമ്പ, ആഗ്ര

ന്യൂഡല്‍ഹിയിലെ സൂഫി മുസ്ലിം വിഭാഗത്തിന്റെ ആരാധനാലയവും കല്ലറയുമെന്ന നിലയില്‍ ഒരു പൈതൃക സ്ഥലമായാണിതറിയപ്പെടുന്നത്. ഡല്‍ഹിയ്ക്കടുത്ത് നിസാമുദ്ദീനിലാണ് ഇത് നിലകൊള്ളുന്നത്. 1623 - '24 ല്‍ ജഹാംഗീര്‍  ചക്രവര്‍ ത്തിയുടെ കാലത്ത് മിര്‍സ അസീസ് കോകയാണ് ഇത് പണിതത്. ജിലിഅംഗ എന്ന പേരിലുള്ള അക് ബറിന്റെ ആയയുടെയും ഭര്‍ ത്താവ് അതാഗ ഖാന്റെയും പുത്രനാണ് മിര്‍സ അസീസ് കോക.

അതാഗ ഖാന്‍  അക് ബറിന്റെ പ്രധാനമന്ത്രിയായിരുന്നു. പുത്രനായ മിര്‍ സ അസീസ് പിന്നീട് ഷാജഹാന്റെ ഭരണകാലത്ത് ഗുജറാത്തിന്റെ ഗവര്‍ണ്ണറായി സേവനം അനുഷ്ടിച്ചു. തനിക്ക് വേണ്ടി ഒരു സ്മാരകം വേണമെന്ന് തോന്നിയതിന്റെ ഫലമായാണ് 64 തൂണുകളുള്ളത് എന്നര്‍ത്ഥം വരുന്ന ചൌസട് ഖമ്പ അദ്ദേഹം നിര്‍മ്മിച്ചത്.

പേര് സൂചിപ്പിക്കുന്ന പോലെ ഇതിന് അറുപത്തിനാല് തൂണുകളും ഇരുപത്തഞ്ച് ഉള്ളറകളുമുണ്ട്. വിശാലമായ ഒരു ഹാളിന്റെ കോലത്തിലായിരുന്നു ആദ്യം ഇത് പണിതത്. പിന്നീടാണ് പ്രേതകുടീരത്തിന്റെ ആകാരം കൈകൊണ്ടത്. ചതുരാകൃതിയിലുള്ള ഈ കെട്ടിടം പൂര്‍ണ്ണമായും വെണ്ണക്കല്ലിലാണ് പണിതത്. നിരപ്പായ മേല്‍തട്ടാണ് ഇതിനുള്ളത്. ഹസ്രത് നിസാമുദ്ദീന്‍  ഔലിയയെ അടക്കംചെയ്ത നിസാമുദ്ദീന്‍  ബസ്തിയ്ക്ക് അടുത്ത് തന്നെയാണ് ചൌസട് ഖമ്പ.

 

Please Wait while comments are loading...