പാഞ്ച് മഹല്‍, ആഗ്ര

അഞ്ച് നിലയുള്ള മട്ടുപ്പാവാണിത്. അക്ബറിന്റെ ഏറ്റവും പ്രിയങ്കരികളായ മൂന്ന് പത്നിമാര്‍ക്കും മറ്റ് അന്തപ്പുര സ്ത്രീകള്‍ക്കുമുള്ള വേനല്‍ കാലവസതി ആയിട്ടാണ് പ്രധാനമായും ഇത് പണിതത്. ചക്രവര്‍ത്തിയുടെ അനേകം പത്നിമാരില്‍ ഒരുവളായ ജോധാഭായിയുടെ രമ്യഹര്‍ മ്മത്തിനരികിലാണിത്.

ബാഡ്ജര്‍  അഥവാ കാറ്റിനുള്ള സ്തൂപം എന്നും ഇതറിയപ്പെടാറുണ്ട്. കാറ്റിന്റെ സുഖമമായ പോക്ക് വരവിന് അനുകൂലമായ ഘടനയാണ് പേര്‍ ഷ്യന്‍  വാസ്തുകലാശൈലിയില്‍ നിര്‍ മ്മിച്ച ഈ പാലസിന്റേത്. ആഗ്രയിലെ ചൂടുള്ള വേനല്‍ കാല രാവുകളില്‍ രാജപത്നിമാരുടെ ശയനഗൃഹമായിരുന്നു ഇത്.

ഓരോ നിലയും തൊട്ട് മുമ്പത്തേതിനേക്കാള്‍ചെറുതായി വരുന്ന രൂപത്തിലാണ് ഇതിന്റെ ഘടന. ദീര്‍ഘചതുരാകൃതിയിലുള്ള അടിത്തറയുടെ അളവ് നൂറ്റിമുപ്പത് അടി നീളവും നാല്പത് അടി വീതിയുമാണ്. ഏറ്റവും ഉപരിഭാഗത്ത് സമചതുരാകൃതിയായി ചുരുങ്ങി പത്തടി വീതിയും പത്തടി നീളവുമാണ്. മുകള്‍ ഭാഗത്ത് ചതുരാകൃതിയില്‍ ഒരു കുടയും അതിലൊരു താഴികക്കുടവുമുണ്ട്.

മനോഹരമായി കൊത്തുപണികള്‍ചെയ്ത തൂണുകളിലാണ് ഓരോ നിലയും. നാല് വശവും തുറന്ന രീതിയിലാണ് പണിതിട്ടുള്ളത്. ഇതിനാല്‍ സമൃദ്ധമായി കാറ്റ് ലഭിക്കും. കൊട്ടാരം പരിചാരകമാര്‍ ക്ക് വേണ്ടിയാണ് ഏറ്റവും താഴത്തെ നില ഒരുക്കിയിരിക്കുന്നത്.

 

Please Wait while comments are loading...