വടക്കെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരികളിലൊന്നാണ് റോമന്‍ കത്തോലിക്കാ സെമിത്തേരി. ആഗ്രയിലെ സിവില്‍ കോടതിയ്ക്കടുത്ത് മഹാത്മാഗാന്ധി റോഡിന് കിഴക്ക് ഭാഗത്തായാണ് ഈ സ്ഥലം. ചരിത്രത്തിലും സാഹസിക യാത്രകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് മഹാരഥന്മാര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു മതില്‍ കെട്ടിനകത്ത് ഒതുങ്ങുന്ന താരതമ്യേന ചെറുതായ ഈ ശ്മശാനത്തില്‍ കലാശില്പികളും യോദ്ധാക്കളുമടങ്ങുന്ന അനവധി വിശിഷ്ട വ്യക്തികളെ ഖബറടക്കിയിട്ടുണ്ട്.
ഹോളണ്ട്കാരനായ കേണല്‍ ജോണ്‍ വില്യം ഹെസ്സിങ് എന്ന കൂലിപ്പടയാളിയാണ് അവയില്‍ പ്രമുഖന്‍ . 1700ല്‍ ഇന്ത്യാഉപഭൂഖണ്ഡത്തിലെത്തിയ അദ്ദേഹം ഇവിടെവെച്ച് അന്ത്യശ്വാസം വലിച്ചു. സെമിത്തേരിയുടെ പ്രധാന കവാടത്തിനരികിലാണ് അദ്ദേഹത്തെ മറമാടിയത്. താജ് മഹല്‍ പോലെ ഒരനശ്വര സ്മാരകം അദ്ദേഹത്തിന് വേണ്ടി പണിയണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിച്ചു. പരിമിതമായ സമ്പാദ്യം വിനിയോഗിച്ച് താജ് മഹലിന്റെ ഒരു കൊച്ച് മാതൃകയേ അവര്‍ ക്ക് പണിയാനായുള്ളു. ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിത ചതുരാകൃതിയിലുള്ളതും തികച്ചും ലളിതവുമായ ഒരു സ്മൃതിമണ്ഡപമാണിത്. ആര്‍ ഭാടമൊന്നുമില്ലെങ്കിലും മണ്ഡപത്തിന്റെ മുന്‍ വശം പൂക്കളാലെന്ന പോലെ അലങ്കരിച്ചിട്ടുണ്ട്.
ചരിത്രത്തെ സ്വാധീനിച്ച വേറെയും പല മഹാന്മാര്‍ ക്കും ഈ സെമിത്തേരി അവസാന താവളമായിട്ടുണ്ട്. ജനറല്‍ പെരന്‍ , മുഗള്‍ ഭരണകാലത്തെ ഇംഗ്ളീഷ് അംബാസഡറായ ജോണ്‍ മിഡെനന്‍ , ഇറ്റാലിയന്‍ ശില്പിയായ ജെറോം വെറോണിയോ എന്നിവര്‍ പ്രമുഖരില്‍ ചിലരാണ്.



Click it and Unblock the Notifications