അഹമ്മദാബാദില്‍ നിന്ന് 6 കിലോമീറ്റര്‍ മാത്രം അകലെ അസര്‍വ എന്ന സ്ഥലത്തുള്ള ഏറെ സവിശേഷമായ ഒരു കിണറാണ് ദാദ ഹരീര്‍ വാവ്. ധാരാളം പടവുകള്‍ ഇറങ്ങിവേണം ആഴമുള്ള ഈ കിണറിന്‍റെ ജലോപരിതലത്തിലെത്താന്‍. ഈ പടവുകളത്രയും കൊത്തുപണികളാല്‍ അലംകൃതമാണ്. ഈ ഘടനയെ താങ്ങിനിര്‍ത്തുന്ന തൂണുകളിലും അസാമാന്യമായ കരവിരുതുകള്‍ കാണാം.
കിണറിന്‍റെ ചുവരുകളില്‍ അറബ്-സംസ്കൃത ലിഖിതങ്ങള്‍ കോറിവെച്ചിട്ടുണ്ട്. വേനല്‍കാലങ്ങളില്‍ നാട്ടിലെ ജലസേചനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുല്‍ത്താന ബായ് ഹരീര്‍ ഈ കിണര്‍ പണിതത്. സുല്‍ത്താന്‍ മഹമൂദ് ബെഗ്ദയുടെയോ പുത്രന്‍ ഖലീല്‍ ഖാന്‍റെയോ വളര്‍ത്തമ്മയായിരുന്നു ഹരീര്‍ ബായ് എന്ന് ചില ചരിത്ര രേഖകളില്‍ പരാമര്‍ശമുണ്ട്. കിണറിന്‍റെ താഴേതട്ടുവരെ വെയില്‍ നീളുന്ന സമയങ്ങളില്‍ കിണര്‍ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉചിതം.



Click it and Unblock the Notifications