വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ സ്മാരകമാണ് അബ്ദുള്ള ഖാന് ടോംബ്. എഡി 1710ല്‍ സയ്യെദ് സഹോദരന്മാരാണ് തങ്ങളുടെ പിതാവിന്റെ സ്മരണാര്‍ത്ഥം ഇത് നിര്‍മ്മിച്ചത്. ചതുരാകൃതിയിലുള്ള ഈ നിര്‍മ്മിതി നാല് പടികള്‍ ഉയരത്തിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രപ്പണികളുള്ള കമാനങ്ങളും നാല് ഗോപുരങ്ങളുമുണ്ട് ഇതിന്. പില്ക്കാല മുഗള്‍കാലഘട്ടത്തിലെ നിര്‍മ്മാണ ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിനടുത്തായി അബ്ദുള്ള ഖാന്റെ ഭാര്യയുടെ ശവകുടീരവുമുണ്ട്.