എഡി 1570ല്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. രാജസ്ഥാനിലെ ഏറ്റവും ശക്തമായ കൊട്ടാരമാണിത്. മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെയും ഇംഗ്ലീഷ് അംബാസഡറായിരുന്ന സര്‍ തോമസ് റോയുടെയും മീറ്റിങ്ങുകള്‍ ഇവിടെവച്ചായിരുന്നുവേ്രത നടന്നിരുന്നത്. അജ്മീറിലെത്തുമ്പോള്‍ ചക്രവര്‍ത്തിമാര്‍ക്കും പരിവാരങ്ങള്‍ക്കും താമസിക്കാനായിട്ടാണ് ഇത് പണിതത്.
1908ല്‍ ഇത് മ്യൂസിയമാക്കി മാറ്റി. ഹിന്ദു ദൈവങ്ങളുടെ പഴക്കമേറിയ പ്രതിമകളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇക്കൂട്ടത്തല്‍ കറുത്ത മാര്‍ബിളില്‍ പണിത കാളിയുടെ വലിയ രൂപം ശ്രദ്ധേയമാണ്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന യുദ്ധോപകരണങ്ങളും ആയുധങ്ങളുമെല്ലാം ഇവിടെയുണ്ട്. ഒപ്പം കല്ലിലും മരത്തിലും മറ്റുമുള്ള ചരിത്രലിഖിതങ്ങളും സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications