1869 മുതല്‍ 1872വരെ ഇന്ത്യയില്‍ വൈസ്രോയിയായി പ്രവര്‍ത്തിച്ച മയോയാണ് ഈ കോളെജ് സ്ഥാപിച്ചത്. ഭരണകാര്യങ്ങള്‍ക്കായി ഇവിടെ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണതന്ത്രജ്ഞരുടെയും രാജാക്കന്മാരുടെയും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ബ്രിട്ടീഷ് മാതൃകയിലുള്ള വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കാനാണ് ഇത് സ്ഥാപിച്ചത്.
ഇന്തോ-സാരസെനിക് ശൈലിയില്‍ പണിതീര്‍ത്ത പ്രധാന കെട്ടിടം രൂപകല്‍പ്പനചെയ്തത് മേജര്‍ മന്റ് ആണ്. വെളുത്ത മാര്‍ബിളിലാണ് കെട്ടിടം പണിതിരിയ്ക്കുന്നത്. എട്ടുവര്‍ഷങ്ങളാണത്രേ ഇതിന്റെ നിര്‍മ്മാണം നീണ്ടത്. കെട്ടിടസമുച്ചയത്തിലെ ഝല്‍വാര്‍ ഹൗസിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പ്രാചീനകാലത്തുള്ള പലവസ്തുക്കളും ഉപകരണങ്ങളുമുണ്ട് മ്യൂസിയത്തില്‍.



Click it and Unblock the Notifications