പതിനാറ് തൂണുകളില്‍ പണിതുയര്‍ത്തിയതാണ് ഈ കെട്ടിടം. അതുകൊണ്ടാണ് ഇതിന് സോല ഖംബ എന്ന് പേരുവീണത്. ഔറംഗസീബിന്റെ ഭരണാകലത്താണ് ഈ ശവകുടീരം പണികഴിപ്പിച്ചത്. ഷെയ്ഖ് അല അല്‍ ദിന്‍ ടോംബ് എന്നും ഇതിന് പേരുണ്ട്. ദര്‍ഗ ഷെരീഫിന്റെ അടുത്തുതന്നെയാണ് സോല ഖംബ സ്ഥിതിചെയ്യുന്നത്. ദര്‍ഗ ഷെരീഫിന്റെ ഓവര്‍സീറായിരുന്ന സന്യാസി വര്യനാണത്രേ 4 വര്‍ഷം കൊണ്ട് ഈ ശവകുടീരം പണിതുയര്‍ത്തിയത്.
വെളുത്തമാര്‍ബിളിലാണ് ഇതും പണിതിരിയ്ക്കുന്നത്. നാല് മാനരങ്ങളും കമാനങ്ങളുമുണ്ട് ഇതിന്. പരന്ന മേല്‍ക്കൂരയിലേയ്ക്ക് ചേരുന്ന കമാനത്രയമാണ് ഇതിന്റെ നിര്‍മ്മാണശൈലിയിലെ പ്രത്യേകത. കിഴക്കുഭാഗത്തായി ഇതിനൊരു പോര്‍ട്ടിക്കോയുമുണ്ട്. ഇന്ത്യയിലെ പഴക്കം ചെന്ന മുസ്ലീം ആരാധനകേന്ദ്രങ്ങളില്‍ ഒന്നാണിത്. 1399 ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് പ്രധാനകെട്ടിടത്തിന്റെ മേല്‍ക്കൂര. പോര്‍ട്ടിക്കോയ്ക്ക് 1001 ചതുരശ്രഅടി വിസ്താരമുണ്ട്.



Click it and Unblock the Notifications