ഷോപ്പിങ് പ്രിയര്‍ക്ക് സന്തോഷം പകരുന്ന കേന്ദ്രമാണ് ഇത്. അല്‍വാറില്‍ ഏറ്റവും സ്വാദിഷ്ടമായ മധുരപലഹാരങ്ങള്‍ ലഭിയ്ക്കുന്നത് ഇവിടെയാണ്. മാര്‍ക്കറ്റില്‍ പല തെരുവുകളുണ്ട്. ഓരോ തെരുവുകളും ഓരോ വിഭവത്തിന് പേരുകേട്ടതാണ്. കൂടാതെ രാജസ്ഥാന്റെ തനതുരീതിയില്‍ നിര്‍മ്മിച്ച കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ പലതുമുണ്ട് ഇവിടെ.
സറഫ ബസാര്‍, ബസാസ ബസാര്‍, ഹോപ്പ് സര്‍ക്കസ്, കേദാല്‍ഗുഞ്ജ് ബസാര്‍, മലഖേര ബസാര്‍ എന്നിവയാണ് മര്‍ക്കറ്റിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങള്‍. ചൊവ്വാഴ്ചകളില്‍ മാര്‍ക്കറ്റിന് അവധിയാണ്, ബാക്കി എല്ലാ ദിവസങ്ങളിലും ഷോപ്പിങ് പ്രിയര്‍ക്ക് ഇവിടെയെത്താം.



Click it and Unblock the Notifications