സിറ്റി പാലസിന്റെ പിന്‍ഭാഗത്തായിട്ടാണ് സാഗര്‍ ലേക്കുള്ളത്. എഡി 1815ലാണ് ഈ തടാകം നിര്‍മ്മിച്ചത്. വിശുദ്ധമായ സ്നാനഘട്ടമായിട്ടാണ് ഈ തടാകത്തെ കണക്കാക്കുന്നത്. പ്രാവുകളെ തീറ്റുന്നതുള്പ്പെടെയുള്ള പല ആചാരങ്ങളും ഇവിടെയുണ്ട്. തടാകക്കരയില്‍ ക്ഷേത്രങ്ങളും സ്മാരകങ്ങളുമുണ്ട്. തടാകത്തിന് ചുറ്റും മനോഹരമായ കെട്ടിടങ്ങളാണ്. ഒപ്പം ആരവല്ലി മലനിരകളുടെ കാഴ്ചയും.