1942 ലാണ് പാപനാശം അണക്കെട്ട് നിര്‍മിച്ചത്. പശ്ചിമഘട്ടത്തിലെ പൊത്തിഗെ മലയിലാണ് ഇത്. താമരഭരണി നദിയില്‍ പാപനാശം വെള്ളച്ചാട്ടത്തിനടുത്താണ് പാപനാശം അണക്കെട്ട്. അഗസ്ത്യമുനിയുടെ മുന്നില്‍ ശിവ പാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.
ഇതിന്റെ സ്മരണയ്ക്കാണ് അഗസ്ത്യാര്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ ഈ ഡാം സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.