സുവര്‍ണക്ഷേത്രം പരിസരത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് പുണ്യ മരങ്ങളില്‍ ഒന്നാണ് ബേര്‍ ബാബ ബുദ്ധ. ലാച്ചി ബേറും ദുഖ് ബഞ്ജാനിയുമാണ് മറ്റു രണ്ട് വൃക്ഷങ്ങള്‍. അമൃത്സരോവര്‍ തടാകത്തിന്‍െറ വടക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തരം മുള്‍ മരമാണ് ബേര്‍ ബാബ ബുദ്ധ എന്ന് അറിയപ്പെടുന്നത്. സിക്ക് സന്യാസി ബാബാ ബുദ്ധയുടെ പേരില്‍ നിന്ന് ഈ മരത്തിന് ബേര്‍ ബാബാ ബുദ്ധ എന്ന പേര് ലഭിച്ചത്. കുടയുടെ മാതൃകയിലുള്ള ഇലകളുള്ള ഈ മരത്തിന്‍െറ ചുവട്ടിലിരുന്നാണ് ബാബ തടാകത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതെന്നാണ് വിശ്വാസം.
ബാബയുടെ അര്‍പ്പണമനോഭാവത്തിനുള്ള അംഗീകാരമായി 1604ല്‍ ഹര്‍മന്ദിര്‍ സാഹിബില്‍ പുണ്യഗ്രന്ഥമായ ആദി ഗ്രന്ഥ് സ്ഥാപിച്ചപ്പോള്‍ ബാബാ ബുദ്ധക്ക് ഗ്രന്ഥി പദവി നല്‍കി ഗുരു അര്‍ജന്‍ ദേവ് ജി ആദരിച്ചു. അങ്ങനെ സുവര്‍ണക്ഷേത്രത്തിലെ ആദ്യ പരമോന്നത ആത്മീയാചാര്യനായ ബാബാ ബുദ്ധ, നിലവില്‍ ബേര്‍ ബാബ ബുദ്ധ സ്ഥിതി ചെയ്യുന്ന രാംദാസ് ഗ്രാമത്തില്‍ വെച്ചാണ് മരണപ്പെട്ടതെന്നാണ് ചരിത്രം. ബേര്‍ ബാബ ബുദ്ധ ആരാധനാലയം കൂടി സന്ദര്‍ശിക്കാതെ സുവര്‍ണക്ഷേത്രം സന്ദര്‍ശനം പൂര്‍ത്തിയാകില്ല.



Click it and Unblock the Notifications