ബാംഗ്ലൂരിലെ ഏറ്റവും വിപുലമായ ബിസിനസ് സാമ്രാജ്യമാണ് യുബി സിറ്റി. 16ലക്ഷം ചതുരശ്രയടിയിലാണ് യു ബി സിറ്റി പരന്നുകിടക്കുന്നത്. കര്‍ണാടകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് വ്യവസായ പ്രമുഖനായ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി സിറ്റി. വിറ്റല്‍ മല്യ റോഡിലാണ് യു ബി സിറ്റി സമുച്ചയം സ്ഥിതി ചെയ്യുന്നത്. ബ്രിഗേഡ് സ്ട്രീറ്റ് - എം ജി റോഡ് ജംഗ്ഷനില്‍ നിന്നും 1.5 കിലോമീറ്റര്‍ പോയാല്‍ യു ബി സിറ്റി കാണാം. യു ബി ടവര്‍, കൊമെറ്റ്, കാന്‍ബെറ, കോണ്‍കോര്‍ഡ് എന്നിങ്ങനെ നാല് ടവറുകളാണ് കെട്ടിടസമുച്ചയത്തിലുള്ളത്. കര്‍ണാടകത്തിലെ ആദ്യത്തെ ആഡംബര മാളാണ് ഇത്. റീടെയില്‍ സ്ഥാപനങ്ങളും കൊമേഴ്‌സ്യല്‍ സര്‍വീസ് അപ്പാര്‍ട്‌മെന്റുകളും ഇതിനകത്തുണ്ട്. ഇറ്റാലിയന്‍, ചൈനീസ് റസ്‌റ്റോറന്റുകളും, മുന്‍നിര ബ്രാന്റുകളുടെ ഷോറൂമുകളുമെല്ലാമുണ്ട് ഇതിനുള്ളില്‍. ഒപ്പം ആഡംബര അപ്പാര്‍ട്‌മെന്റുകളും. 800 സീറ്റുകളുള്ള ആംഫിതിയറ്ററും ഇതിനുള്ളിലുണ്ട്. കെട്ടിടത്തിന് മുകളില്‍ ഹെലിപ്പാഡുമുണ്ട്.



Click it and Unblock the Notifications